28 Thursday
October , 2021
5.14 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

ശ്രീറാം വെങ്കിട്ടരാമന്റേയും വഫയുടേയും ചിത്രം പകർത്തിയ സിറാജ് ഫോട്ടോഗ്രാഫർക്ക് അഭിഭാഷകരുടെ മർ​ദനം; കേസെടുക്കാതെ പൊലീസ്


തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫ ഫിറോസും കോടതിയിൽ എത്തുന്ന ചിത്രം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകന് മർദനം. ബഷീർ ബ്യൂറോ ചീഫായിരുന്ന സിറാജ് പത്രത്തിന്റെ ഫോട്ടോഗ്രാഫർ ശിവജിക്കാണ് മർദനമേറ്റത്.

 

പ്രതികൾ കോടതിയിൽ നിന്ന് തിരിച്ചിറങ്ങുന്ന സമയം ശിവജി ചിത്രം പകർത്തി. തുടർന്ന് ശ്രീറാം കാറിൽ കയറി പോയി. ശേഷം വഫയുടെ ചിത്രം പകർത്തുന്ന സമയത്ത് അഭിഭാഷകരും കൂടെയുള്ളവരും ചേർന്നു ശിവജിയെ കൈയേറ്റം ചെയ്യുകയായിരുന്നു. ക്യാമറയും അക്രഡിറ്റേഷൻ കാർഡും പിടിച്ചു വാങ്ങി. ഫോട്ടോ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു. ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും ആ സമയത്ത് അവിടെയെത്തിയ പൊലീസുകാരുടെ കൈയിലേക്കു ശിവജി ഫോൺ കൈമാറി.

 

സ്ഥലത്തേക്ക് എത്തിയ പത്രപ്രവർത്തക യൂണിയൻ ജില്ലാ നേതാവ് സുരേഷ് വെള്ളിമംഗലത്തെ അഭിഭാഷകർ പിടിച്ചു തള്ളി. മോശമായ വാക്കുകളിലൂടെ അധിക്ഷേപിച്ചു. പിന്നീട് പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളും ശിവജിയും വഞ്ചിയൂർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ മാധ്യമങ്ങളോട് സ്റ്റേഷനിൽ നിന്ന് പുറത്തുപോവാൻ അഭിഭാഷകർ ആക്രോശിച്ചു. പൊലീസും ഇതേ ആവശ്യം ഉന്നയിച്ചു. അതേസമയം, ശിവജിയുടെ പരാതിയിൽ ഇതുവരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല.

 

കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനും വഫയും ഇന്ന് ഹാജരാവാൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതു പ്രകാരമാണ് ഇവരെത്തിയത്. കേസിൽ ഒന്നാം പ്രതിയായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെയും കൂട്ടു പ്രതിയായി സംഭവസമയം വാഹനത്തിലുണ്ടായിരുന്ന വഫാ ഫിറോസിനേയും ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ട് ഒന്നരവർഷം കഴിഞ്ഞെങ്കിലും വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. 

 

അതേസമയം കൊലക്കേസ് പ്രതിയായ ശ്രീറാം ഇപ്പോഴും സർക്കാരിന്റെ സുപ്രധാന തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്. കാലുകൾ നിലത്തുറയ്ക്കാത്ത നിലയിൽ മദ്യലഹരിയിൽ വാഹനമോടിച്ചിരുന്ന ശ്രീറാമിൻ്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതടക്കം കേസ് അട്ടിമറിക്കാൻ പൊലീസ് ആദ്യഘട്ടം മുതൽ ശ്രമിച്ചത് വൻ വിവാദമായിരുന്നു. ശ്രീറാം വെങ്കട്ടരാമനെ അറസ്റ്റ് ചെയ്യാൻ പോലും പൊലീസ് ആദ്യഘട്ടത്തിൽ തയ്യാറായിരുന്നില്ല. 

 

ഇതിനെതിരേയും പ്രതിഷേധമുയരുകയുണ്ടായി. കെ എം ബഷീറിന്റെ കൈയിലുണ്ടായിരുന്ന ഫോൺ ഇതുവരെ പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് ബൈക്കിൽ സഞ്ചരിച്ച ബഷീർ കൊല്ലപ്പെടുന്നത്.

August 09, 2021, 15:37 pm

Advertisement

Advertisement