തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും വോട്ട് അഭ്യർഥിച്ച് തങ്ങളെ സമീപിച്ചിരുന്നെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. നേമത്ത് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിക്കും തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി വി എസ് ശിവകുമാറിനും എസ്ഡിപിഐ വോട്ട് ചെയ്തെന്നും ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള മാധ്യമങ്ങളോട് പറഞ്ഞു.
എസ്ഡിപിഐ അടക്കമുള്ളവരോട് ബന്ധമില്ലെന്നും വോട്ട് ചോദിച്ചിട്ടില്ലെന്നും ഇരുമുന്നണികളും അവകാശപ്പെട്ടിരുന്നു. ആ വാദങ്ങൾ പാെളിക്കുന്നതാണ് എസ്ഡിപിഐ നേതാവിന്റെ ഈ വെളിപ്പെടുത്തൽ.
ഇരു മണ്ഡലങ്ങളിലും ബിജെപിയുടെ ജയ സാധ്യത തടയാനാണ് വോട്ട് ചെയ്തത്. നേമത്ത് 10000 വോട്ടും തിരുവനന്തപുരത്ത് 3000ഓളം വോട്ടും പാർട്ടിക്കുണ്ട്. പാർട്ടിക്ക് സ്ഥാനാർഥിയില്ലാത്ത കഴക്കൂട്ടം ഉൾപ്പടെയുള്ള മിക്ക മണ്ഡലങ്ങളിലും ഇരു മുന്നണികളും എസ്ഡിപിഐയോട് വോട്ട് അഭ്യർഥിച്ചിരുന്നു.
കടുത്ത ത്രികോണ മത്സരമുണ്ടായിരുന്ന കഴക്കൂട്ടത്ത് ഒരു മുന്നണിയോടും പ്രത്യേക താൽപര്യം കാണിച്ചില്ല. മനസാക്ഷിവോട്ട് ചെയ്യാനാണ് പ്രവർത്തകർക്ക് നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
April 08, 2021, 11:41 am