26 Tuesday
May , 2020
10.19 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ


കൊറോണ വൈറസ് ബാധിച്ച് ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ മരിച്ചു. ഡോ. ജിതേന്ദ്ര റാത്തോഡ്(58)ആണ് മരണപ്പെട്ടത്. കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന ആറാമത്തെ ഡ‍ോക്ടറാണ് ജിതേന്ദ്രയെന്ന് അധികൃതർ വ്യക്തമാക്കി. ആരോ​ഗ്യരം​ഗത്തുനിന്ന് 12 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

 

കാർഡിയോതൊറാസിക് സർജനായ ഡോ. ജിതേന്ദ്ര റാത്തോഡിന്റെ മരണത്തിൽ കാർദിഫ് ആന്റ് വേൽ യൂനിവേഴ്സിറ്റി ഹെൽത്ത് ബോർഡ് അനുശോചിച്ചു. രോ​ഗബാധയെ തുടർന്ന് ഐസിയുവിലായിരുന്ന ഡോക്ടർ ഇന്നുപുലർച്ചെയാണ് മരിച്ചത്. ഡോക്ടറിന് ഭാര്യയും രണ്ടുമക്കളുമുണ്ട്.

 

23കാരനായ ജോൺ ആല​ഗോസ് ആണ് ബ്രിട്ടനിൽ കൊറോണ ബാധിച്ചു മരിച്ച പ്രായം കുറഞ്ഞ ആരോ​ഗ്യ പ്രവർത്തകൻ. 12 മണിക്കൂർ നീണ്ട ആശുപത്രി ഷിഫ്റ്റിനെ തുടർന്ന് ജോൺ കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് ബാധ യുവാവി സ്ഥിരീകരിക്കുകയും ചെയ്തു.

April 07, 2020, 20:45 pm

Advertisement