24 Friday
September , 2021
11.46 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

'സിനിമാ നിര്‍മാണം ഞാന്‍ ഏറ്റെടുക്കാം; വാരിയന്‍കുന്നൻ ആവാൻ ധൈര്യമുള്ള ഏത് കലാകാരനാണുള്ളത്?'; ലീ​ഗ് സംസ്ഥാന സെക്രട്ടറി


മലബാർ പോരാട്ട നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയുംകുന്നൻ സിനിമയിൽ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയതോടെ സിനിമാ നിര്‍മാണം ഏറ്റെടുക്കാമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. സിനിമാ നിര്‍മാണം താന്‍ ഏറ്റെടുക്കാമെന്നും വാരിയന്‍കുന്നന്‍റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ഏത് കലാകാരനാണുള്ളതെന്നും ഷാഫി ചാലിയം ചോദിച്ചു. 

 

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി ചാലിയം വാരിയംകുന്നന്‍ സിനിമയുടെ നിര്‍മാണം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സംവിധായകൻ ആഷിക് അബുവും നടൻ പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. 

 

കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവര്‍ നിര്‍മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ പങ്കുവച്ചിരുന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മാണ പങ്കാളിത്തമുണ്ടായിരുന്നു. 

September 01, 2021, 22:17 pm

Advertisement

Advertisement