9 Thursday
July , 2020
9.01 PM
livenews logo
flash News
കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 65 കുട്ടികൾ; കാരണം വീടുകളിലെ ഇടപെടലുകൾ സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി

ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ജുലൈ ഒന്ന് മുതൽ പുനരാരംഭിക്കുന്നു; വീടുകളിലിരുന്ന് എഴുതാം


 

തിരുവനന്തപുരം: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ജുലൈ ഒന്ന് മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. എന്നാൽ, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായാണ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 രോഗ വ്യാപനം ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ അപേക്ഷകർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ഈ പ്രത്യേക സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത്.

 

 

ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്ന് തന്നെ കമ്പ്യുട്ടറോ മൊബൈൽഫോണോ  ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി തന്നെ ലേണേഴ്‌സ് ലൈസൻസ് നൽകുന്നതിനും അവർക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ വരുത്തുന്നതാണ്. ഇപ്രകാരം എടുത്ത ലേണേഴ്‌സ് ലൈസൻസ് ആറ് മാസം തികയുമ്പോൾ പുതുക്കേണ്ടി വന്നാൽ ഓൺലൈൻ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കുന്നതാണ്.

 

 

മോട്ടോർ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യബാങ്കിൽ നിന്നും നിശ്ചിത എണ്ണം ചോദ്യങ്ങൾക്ക് ശരിയുത്തരം രേഖപ്പെടുത്തുമ്പോൾ ടെസ്റ്റിൽ വിജയിക്കുന്നതാണ്. ഒരു ദിവസം ടെസ്റ്റിൽ പങ്കെടുക്കാവുന്ന അപേക്ഷകരുടെ എണ്ണം ടെസ്റ്റിന്റെ സമയം എന്നിവ മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നതാണ്.

 

 

മോട്ടോർ വാഹന നിയമങ്ങളും റോഡ് നിയമങ്ങളും എല്ലാവരും മനസ്സിലാക്കണമെന്നും ഇത് സ്വയംരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ രക്ഷയ്ക്കും ആവശ്യമാണെന്ന അവബോധം ബന്ധപ്പെട്ടവരിൽ ഉണ്ടാകണമെന്നും ടെസ്റ്റ് പാസ്സാകാൻ മാത്രം ഉള്ളതല്ല എന്നും മന്ത്രി അറിയിച്ചു.

 

 

June 30, 2020, 13:36 pm

Advertisement