18 Friday
June , 2021
6.10 AM
livenews logo
flash News
ഇന്ധന വില വര്‍ധനവിനെതിരെ ആര്‍എസ്പി നില്‍പ് സമരം പ്രവാസികളുടെ കുവൈത്ത് യാത്രാവിലക്ക് അവസാനിക്കുന്നു; ആഗസ്റ്റ് മുതല്‍ അനുമതി ലക്ഷദ്വീപിന് പിന്തുണ; പ്രവാസി കോഡിനേഷൻ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം 22ന് ‘ലക്ഷദ്വീപില്‍ നിയമസഭ വേണം; ഞങ്ങള്‍ക്കെന്ത് വേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’; നേടും വരെ സമരമെന്ന് എംപി മുഹമ്മദ് ഫൈസല്‍ ഡല്‍ഹി കലാപക്കുറ്റം; ജാമ്യം ലഭിച്ച പൗരത്വ പ്രക്ഷോഭകർ ജയിൽ മോചിതരായി ബിജെപി പ്രതിഷേധത്തിൽ പിടിച്ച ഡിവൈഎഫ്ഐ പ്ലക്കാര്‍ഡ് മോഷ്ടിച്ചത്: പൊലീസില്‍ പരാതി ബ്ലാക്ക് ഫം​ഗസ് ബാധിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ എടുത്തുകളഞ്ഞു നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ ജിദ്ദ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി ഐഷയ്ക്ക് ആശ്വാസം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി

ജല്ലിക്കെട്ടിന് ശേഷം വീണ്ടും മാസ്: 'ചുരുളി'യുമായി ലിജോ ജോസ് പെല്ലിശ്ശേരി: 18+ ട്രെയിലർ


കൊച്ചി: വ്യത്യസ്തമായ ചിത്രങ്ങളാണ് എപ്പോഴും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മെയിൻ. അങ്ങനൊന്നാണ് ഇനി വരുന്നതും. ജല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചുരുളി’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. കാടിന്റെ പശ്ചാത്തലത്തിൽ നിഗൂഢത നിറഞ്ഞ ട്രെയ്‌ലര്‍ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ളതാണ് എന്ന മുന്നറിപ്പോടെയാണ് എത്തിയത്. 

 

ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങൾ. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. മാസ് ഡയലോ​ഗുകളും സീനുകളും കൊണ്ട് റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെയിലർ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ട്രെയിലർ ഇങ്ങനെയാണെങ്കിൽ സിനിമ എത്രത്തോളം കിളി പാറിക്കും എന്നാണ് ചോദ്യം.

 

ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ക്യാമറ. എഡിറ്റിങ് ദീപു ജോസഫ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. അനിമേഷന്‍ ഡയറക്ടര്‍ ബലറാം ജെ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.

 

നേരത്തെ, ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ, ആരാടാ തടയാൻ എന്നു ചോദിച്ച് ലിജോ രം​ഗത്തെത്തിയിരുന്നു. പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിർമാതാക്കളുടെ സംഘടനാ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു ഇത്.

 

താനൊരു സ്വതന്ത്ര സംവിധായകനാണെന്നും ലിജോ തുറന്നടിച്ചിരുന്നു. തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും ലിജോ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. 

 

തന്നെ സംബന്ധിച്ച് സിനിമ പണം സമ്പാദിക്കാനുള്ള യന്ത്രമല്ലെന്നും മറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്നും പറഞ്ഞ ലിജോ സിനിമയില്‍ നിന്ന് സ്വരൂപിക്കുന്ന പണം മുഴുവന്‍ മികച്ച സിനിമയക്കായി വിനിയോഗിക്കുമെന്നും തനിക്ക് ശരിയാണ് എന്ന് തോന്നുന്നിടത്ത് സിനിമ പ്രദര്‍ശിപ്പിക്കുമെന്നും വിശദമാക്കിയിരുന്നു.

July 01, 2020, 20:19 pm

Advertisement

Advertisement