8 Wednesday
April , 2020
5.40 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ്


ദോഹ: സാമൂഹിക, സാസ്‌കാരിക, വിദ്യാഭ്യാസ, സംരംഭക മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണൽ ഏർപ്പെടുത്തിയ എന്‍ലൈറ്റ്‌മെന്റ് അവാര്‍ഡ് ലിപി പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ എം.വി. അക്ബറിന്. ജനുവരി 19ന് രാവിലെ പത്തിന് ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

 

സാമൂഹിക, സംസ്‌കാരിക, വിദ്യാഭ്യാസ മേഖകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. ശെല്‍വിന്‍കുമാര്‍ പറഞ്ഞു.

 

എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ എം വി അക്ബർ നേതൃത്വം നൽകുന്ന ലിപി പബ്ലിക്കേഷൻസ് വിവിധ ഭാഷകളിലായി രണ്ടായിരത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

ബാലാമണിയമ്മ പുരസ്‌കാരം(2005), എം.ജി. യൂണിവേഴ്‌സിറ്റിയുടെ എക്‌സലന്‍സ് ഇന്‍ ബുക്ക് പ്രൊഡക്ഷന്‍ അവാര്‍ഡ് (2011), ഐ.എസ്.ഒ. 9001 : 2015 അംഗീകാരം തുടങ്ങിയ നേട്ടങ്ങളും പ്രസാധക മികവിനു ലിപിക്കു ലഭിച്ചിട്ടുണ്ട്.  

 

 

January 17, 2020, 22:36 pm

Advertisement