24 Tuesday
November , 2020
5.42 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

ഈജിപ്തിൽ ലുലു ഗ്രൂപ്പ് വൻ വാണിജ്യ ശൃംഖല ആരംഭിക്കുന്നു; 7,500 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി അബുദാബി സർക്കാർ


 

ജിദ്ദ: അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ളതും, രാജകുടുംബാംഗമായ ശൈഖ്  താനുൺ ബിൻ സായിദ്  അൽ നഹ്യാൻ ചെയർമാനുമായ അബുദാബി കമ്പനി (എഡിക്യു) വീണ്ടും ലുലു ഗ്രൂപ്പിൽ മുതൽമുടക്കുന്നു. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ മിന  (മിഡിൽ  ഈസ്റ്റ്  ആൻഡ് നോർത്ത് ആഫ്രിക്ക റീജ്യൻ) ഈജിപ്തിലെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായി 7,500 കോടി രൂപയാണ് (100 കോടി ഡോളർ) ലുലുവിന്റെ ഈജിപ്ത് കമ്പനിയിൽ അബുദാബി സർക്കാർ നിക്ഷേപിക്കുന്നത്.  

 

 

ഇതു സംബന്ധിച്ച കരാറിൽ അബുദാബി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഒപ്പുവച്ചു. 

 

 
ഈജിപ്തിലെ വിവിധ നഗരങ്ങളിൽ 30 ഹൈപ്പർമാർക്കറ്റുകൾ, 100 മിനി മാർക്കറ്റുകൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്സ് സെന്റർ, ഈകോമേഴ്സ് വിപുലീകരണം എന്നിവയ്ക്കുവേണ്ടിയാണ്  പുതിയ നിക്ഷേപം ഉപയോഗിക്കുക.  മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പുതിയ മാർക്കറ്റുകൾ പ്രവർത്തന സജ്ജമാകുന്നതോടു കൂടി മലയാളികളുൾപ്പെടെ  12,000 പേർക്ക്  ഈജിപ്തിൽ തൊഴിൽ ലഭ്യമാകും.

 

 


ഇത് രണ്ടാമത്തെ  തവണയാണ് എം.എ.യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പിൽ  അബുദാബി സർക്കാർ വീണ്ടും മൂലധന നിക്ഷേപമിറക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപ (1.1 ബില്ല്യൻ യു എസ് ഡോളർ) ഇന്ത്യയും ഖത്തറും  ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവർത്തനത്തിനായി മുതൽ മുടക്കിയിരുന്നു.

 

 

ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് തുടർച്ചയായ നിക്ഷേപം സൂചിപ്പിക്കുന്നതെന്നും ഇതിന്  അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ്  അൽ നഹ്യാനോടും മറ്റ് രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നുവെന്നും  എം.എ. യൂസഫലി പറഞ്ഞു.  കൂടുതൽ രാജ്യങ്ങളിലേക്ക് ലുലുവിൻന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതോടൊപ്പം കേരളമടക്കമുള്ള ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈപ്പർമാർക്കറ്റുകളും മിനി മാർക്കറ്റുകളും ആരംഭിക്കുമെന്നും  യൂസഫലി കൂട്ടിച്ചേർത്തു. 

 


ലുലുവിന്റെ  രണ്ടാമത് ഹൈപ്പർമാർക്കറ്റ് കഴിഞ്ഞ മാസം ഈജിപ്ത് തലസ്ഥാനമായ കെയ്റോക്കടുത്തുള്ള ഹെലിയോപ്പോളീസിൽ പ്രവർത്തനമാരംഭിച്ചിരുന്നു.

 

 

October 20, 2020, 08:23 am

Advertisement

Advertisement