9 Thursday
July , 2020
8.47 PM
livenews logo
flash News
സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി

കുഴൽക്കിണറിൽ വീണ് കുഞ്ഞിന്റെ മരണം; തമിഴ്നാട് സർക്കാരിനോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി


ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ് രണ്ടര വയസ്സുകാരൻ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ തമിഴ്നാട് സർക്കാർ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകൾ മൂടാതെ മരണം ഉണ്ടാകാൻ കാത്തുനിൽക്കുകയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.

 

കുഴൽക്കിണറുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും ബെഞ്ച് അം​ഗങ്ങളായ ജസ്റ്റിസ് എം സത്യനാരായണൻ, എൻ സേഷാസായി എന്നിവർ സർക്കാരിനെ വിമർശിച്ചു. ഇതുവരെ എത്ര കുഴൽക്കിണറുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും എത്ര പേർ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കുഴൽക്കിണറിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഏതൊക്കെ രേഖകളാണ് മാനദണ്ഡമാക്കുന്നതെന്നും കോടതി ആരാഞ്ഞു. ഓരോ വ്യക്തിയും സാമൂഹിക പ്രതിബദ്ധതയോടെ വർത്തിച്ചാൽ ഇത്തരം ദുരന്തങ്ങൾ ഭാവിയിൽ ഒഴിവാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത് കേവലം സുജിത്തിന്റെ കുടുംബത്തിന് മാത്രമല്ല തങ്ങളുടെ മകനെ നഷ്ടമായത്. മറിച്ച് രാജ്യത്തിനാണ് ഒരു മകനെ നഷ്ടപ്പെട്ടത്. ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയ്ക്ക് ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകൾ പരിചരിക്കുന്നത് സംബന്ധിച്ച സുപ്രീകോടതിയുടെ മാർ​ഗനിർ​ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കോടതി പറഞ്ഞു. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽകലാമിന്റെ ശാസ്ത്ര ഉപദേശകനായിരുന്ന വി പൊൻരാജ് സമർപ്പിച്ച ഹരജി പരി​ഗണിക്കെവയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കുട്ടികളുടെ ഇത്തരം മരണങ്ങൾ തടയാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു പൊൻരാജിന്റെ ഹരജി. കേസ് ഇനി നവംബർ 21ന് പരി​ഗണിക്കുo.

 

പത്തു വർഷം മുമ്പ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടന്ന കുഴൽക്കിണർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി മാർ​​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അപകടങ്ങൾ തടയാനും അവ ആവർത്തിക്കാതിരിക്കാനുമായിരുന്നു ഇത്. എന്നാൽ ഈ മാർ​ഗനിർദേശങ്ങളൊക്കെ ഇപ്പോഴും കടലാസിലുറങ്ങുകയാണ്. 

ജില്ലാ ഭരണകൂടത്തിലോ സമാനമായ മറ്റേതെങ്കിലും അധികാര സ്ഥാപനങ്ങളിലോ ഓരോ കുഴൽക്കിണർ ഏജൻസികളും നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം എന്നതായിരുന്നു അതിൽ പ്രധാനം. കുഴൽക്കിണറുള്ള സ്ഥലങ്ങളിൽ അടയാള/മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ഭൂവുടമയുടെയും ഏജൻസിയുടെയും വിവരങ്ങൾ ശേഖരിക്കണമെന്നും കോടതി അധികാരികളോട് നിർദേശിച്ചിരുന്നു. കൂടാതെ, കുഴിക്കുന്ന സ്ഥലത്ത് മുള്ളുകമ്പിയോ അതുപോലുള്ള വേലികളോ സ്ഥാപിക്കണമെന്നതായിരുന്നു മറ്റൊരു നിർദേശം. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല. 

 

ഒക്ടോബർ 25ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സുജിത് വിൽസൺ കുഴൽക്കിണറിൽ വീണത്. 20 അടി താഴ്ചയിൽ കുടുങ്ങിക്കിടന്ന കുട്ടി പലപ്പോഴായി കൂടുതൽ താഴേക്ക് പോവുകയായിരുന്നു. ഓക്സിജൻ കുഴൽക്കിണറിലേക്ക് എത്തിച്ചു നൽകിയും മാതാപിതാക്കളെ കൊണ്ട്  പേരുവിളിപ്പിച്ചും രക്ഷാപ്രവർത്തകർ കുട്ടി അബോധാവസ്ഥയിലാവുന്നത് തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനിടെ കുട്ടി അബോധാവസ്ഥയിലായി.തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. 

October 29, 2019, 20:46 pm

Advertisement