15 Thursday
April , 2021
7.59 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മഹാരാഷ്ട്രയിൽ കോവിഡ് വാക്സിനേഷൻ നിർത്തിവച്ചു



കൊറോണ വൈറസ് വ്യാപനത്തിൽ വലയുന്ന മഹാരാഷ്ട്രയിൽ പല ജില്ലകളിലും കോവിഡ് വാക്സിനേഷൻ നിർത്തിവച്ചു. വാക്സിനേഷൻ ഡോസ് ശേഖരം ആവശ്യത്തിന് ഇല്ലാതെ വന്നതിനെ തുടർന്നാണ് നടപടിയെന്ന് സതാര ജില്ലാ പരിഷത്ത് സിഇഒ വിനയ് ​ഗൗഡ അറിയിച്ചു.

 


ഇതുവരെ 45 വയസ്സിനു മുകളിലുള്ള 2.6 ലക്ഷം പേർക്കാണ് വാക്സിൻ കുത്തിവച്ചത്. വാക്സിൻ ശേഖരം കഴിയാറായതായി ആരോ​ഗ്യമന്ത്രി രാജേഷ് തോപ് ആശങ്കപ്പെട്ടതിനു പിന്നാലെയാണ് വാക്സിനേഷൻ നിർത്തിവച്ചത്. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

ഒരാഴ്ച 40 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നതെന്നും എന്നാൽ കേവലം 14 ലക്ഷം ഡോസ് വാക്സിനുകളാണ് ശേഷിക്കുന്നതെന്നും പറഞ്ഞ മന്ത്രി സെന്ററുകളിലെത്തുന്ന ആളുകളെ മടക്കിവിടുകയാണെന്നും വ്യക്തമാക്കി. മുംബൈയിലും വാക്സിന് ശേഖരം കഴിയാറായിരിക്കുകയാണ്.

 


രാജ്യത്ത് ആകെയുണ്ടാകുന്ന വൈറസ് കേസുകളിൽ ഭൂരിഭാ​ഗവും മഹാരാഷ്ട്രയിലാണ് റിപോർട്ട് ചെയ്യപ്പെടുന്നത്. മൂന്നുദിവസം കൊണ്ട് മൂന്നുലക്ഷത്തോളം പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

April 08, 2021, 09:11 am

Advertisement

Advertisement