15 Thursday
April , 2021
8.59 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

അഴിമതി ആരോപണം മുറുകുന്നതിനിടെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു



മുംബൈ മുൻ പൊലീസ് കമ്മീഷണർ പരം ബീർ സിങ് അഴിച്ചുവിട്ട അഴിമതി ആരോപണത്തിൽ കുടുങ്ങി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു. അനിൽ ദേശ്മുഖിനെതിരേ പരംബീർ സിങ് ഉയർത്തിയ അഴിമതി ആരോപണം സിബിഐ അന്വേഷിക്കാൻ ബോംബൈ ഹോക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് നടപടി.

 

രാജിക്കത്ത് എൻസിപി അധ്യക്ഷൻ ശരദ് പവാറിന് അയച്ചാണ് അനിൽ ദേശ്മുഖ് ഇതിനുള്ള അനുമതി സ്വന്തമാക്കിയത്. തുടർന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് രാജിക്കത്ത് കൈമാറി.

 


ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി പദവിയിൽ ഇരിക്കുന്നത് ധാർമികതയല്ലെന്നു വിലയിരുത്തിയാണ് നടപടിയെന്ന് രാജിക്കത്തിൽ മന്ത്രി പറയുന്നു.

 
മുംബൈ ബാറുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമായി പ്രതിമാസം 100 കോടി രൂപ ശേഖരിക്കണമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് അനിൽ ദേശ്മുഖ് നിർദേശം നൽകിയെന്നായിരുന്നു ആരോപണം.

 

April 05, 2021, 16:27 pm

Advertisement

Advertisement