ഫോർഡ് മോട്ടോർ കമ്പനിയും മഹീന്ദ്ര ആന്റ് മഹീന്ദ്രയും സഹകരിച്ചു പ്രവർത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ലോകത്തെയാകെ ബാധിച്ച കൊറോണ വൈറസ് വ്യാപനമാണ് തീരുമാനത്തിനു പിന്നിലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 2019 ഒക്ടോബറിലാണ് ഇരുകമ്പനികളും ചേർന്ന് വാഹനങ്ങൾ നിർമിച്ച് ഇന്ത്യയിൽ വിതരണം ചെയ്യാനുള്ള കരാറിൽ ഏർപ്പെടുമെന്ന് പ്രഖ്യാപിച്ചത്.
കരാർപ്രകാരം പദ്ധതിയുടെ 51 ശതമാനം ഓഹരി മഹീന്ദ്രയ്ക്കായിരുന്നു. വെള്ളിയാഴ്ചയാണ് നീക്കത്തിൽ നിന്ന് പിൻമാറുന്നതായി കമ്പനികൾ വ്യക്തമാക്കിയത്.
അതേസമയം, കടക്കെണിയിലായ സാങ് യോങ് മോട്ടോർ കമ്പനിയിൽ തങ്ങൾക്കുള്ള ഓഹരി വിൽക്കുന്നതായി മഹീന്ദ്ര ആന്റ് മഹീന്ദ്ര അറിയിച്ചു. മാനേജിങ് ഡയറക്ടറും സിഇഒയുമായ പവൻ ഗോയങ്കയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് ഒന്നിനു മുമ്പായി ഇതിനുള്ള നടപടികൾ പൂർത്തീകരിക്കും. രാജ്യാന്തര തലത്തിലെ മഹീന്ദ്രയുടെ നിരവധി ഉപ കമ്പനികളില്‍ ഒന്നാണ് ദക്ഷിണ കൊറിയയിലെ സാങ് യോങ്.
January 02, 2021, 09:17 am