9 Sunday
August , 2020
4.10 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

മഹീന്ദ്ര എക്‌സ്‌യുവി 300 എഎംടി വിപണിയില്‍


ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍(എഎംടി)സൗകര്യങ്ങളോടു കൂടിയ മഹീന്ദ്ര എക്‌സ് യുവി 300 ഇന്ത്യന്‍ വിപണിയിലെത്തി. ഡബ്ല്യു8, ഡബ്ല്യു 8(0)ഡീസല്‍ വേരിയന്റില്‍ മാത്രമാണ് എഎംടി സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11.50, 12.70 ലക്ഷം രൂപയാണ് രണ്ടുമോഡലുകള്‍ക്ക് യഥാക്രമം ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മഹീന്ദ്രയുടെ എല്ലാ ഷോറൂമുകളിലും മോഡല്‍ ലഭ്യമാകും.

 

പേള്‍ വൈറ്റ്, അക്വാമറൈന്‍, റെഡ് റേജ് എന്നീ മൂന്നു നിറങ്ങളിലാണ് വാഹനം ലഭ്യമാവുകയെന്ന് കമ്പനി അറിയിച്ചു. അനായാസ ഡ്രൈവിങ് സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് എഎംടി ഏര്‍പ്പെടുത്തിയതെന്ന് മഹീന്ദ്ര ഓട്ടോമോട്ടിവ് ഡിവിഷന്‍ സെയില്‍ ആന്റ് മാര്‍ക്കറ്റിങ് മേധാവി വീജയ് റാം നക്ര വ്യക്തമാക്കി. 2019 ഫെബ്രുവരിയിലാണ് എക്‌സ് യുവി 300 കമ്പനി പുറത്തിറക്കിയത്. ഇതിനു ലഭിച്ച സ്വീകാര്യതയാണ് ഓട്ടോഷിഫ്റ്റ് മോഡല്‍ കൂടി പുറത്തിറക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

July 03, 2019, 10:45 am

Advertisement

Advertisement