14 Friday
August , 2020
6.08 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

മെഡലുമായി മടങ്ങിവരാം; റഷ്യൻ പവർലിഫ്റ്റിങ് ചാംപ്യൻ ഷിപ്പിൽ പങ്കെടുക്കാൻ മജീസിയ ഭാനു യാത്രയായി


അധികൃതരിൽ നിന്ന് ഇന്ത്യൻ കായികതാരങ്ങൾ നേരിടുന്ന അവ​ഗണന വീണ്ടുമൊരിക്കൽ കൂടി ചൂണ്ടിക്കാട്ടിത്തന്ന് മജീസിയ ഭാനുവെന്ന മലയാളി പെൺകൊടി പവർ ലിഫ്റ്റിങ് ലോകകപ്പ് 2019ൽ പങ്കെടുക്കാൻ റഷ്യയിലേക്ക് യാത്രയായി. മൽസരത്തിൽ പങ്കെടുക്കുന്നതിന് സാമ്പത്തിക സഹായം നൽകാമെന്നേറ്റിരുന്ന സ്പോൺസർ ചതിച്ചതിനെ തുടർന്ന് യാത്ര തന്നെ മുടങ്ങിപ്പോവുമായിരുന്ന പ്രതിസന്ധിയെ മറികടന്നാണ് മജീസിയ ഒടുവിൽ കായികപ്രേമികളുടെ സഹായത്താൽ റഷ്യയിലേക്ക് തിരിച്ചത്.

 

സ്വപ്നം പാതി വഴിയിൽ ഉപക്ഷിച്ചു മടങ്ങുവാൻ സമ്മതിക്കാതെ എല്ലാ വിധത്തിലും പിന്തുണച്ച, സഹായിച്ച, സഹകരിച്ച, ധൈര്യം പകർന്നു നൽകിയ എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും, സഹോദരി സഹോദരന്മാർക്കും, നല്ലവരായ ജനങ്ങൾക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരുപാട് നന്ദിയും കടപ്പാടും സ്നേഹവും പ്രാർത്ഥനയും അറിയിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് മജീസിയ നെടുമ്പാശ്ശേരിയിൽ നിന്ന് കഴിഞ്ഞദിവസം ഡൽഹിയിലേക്ക് വിമാനം കയറിയത്. ഡൽഹിയിൽ നിന്നാണ് മജീസിയയും മറ്റു കായികതാരങ്ങളും ഡൽഹിയിലേക്ക് തിരിക്കുന്നത്.

-> slot 1 ad

കോഴിക്കോട് വടകര സ്വദേശിനിയായ മജീസിയ ഭാനു ബിഡിഎസ് വിദ്യാർഥിനിയാണ്. 2017ൽ ഇന്തോനേഷ്യയിൽ നടന്ന പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ വെള്ളിയും 2018ൽ റഷ്യയിൽ നടന്ന ലോക പവർലിഫ്റ്റിങ് മൽസരത്തിൽ സ്വർണമെഡലും മജീസിയ കരസ്ഥമാക്കിയിരുന്നു. മിസ്റ്റർ കേരളയുടെ വനിതാ വിഭാ​ഗം ജേതാവ്, പഞ്ച​ഗുസ്തി മൽസര വിജയി എന്നിങ്ങനെ വിവിധ മെഡലുകൾ മജീസിയ സ്വന്തമാക്കി. കോരളത്തിലെ ആദ്യത്തെ ഹിജാബ് ധരിക്കുന്ന ഫിറ്റ്നസ് മോഡൽ കൂടിയാണ് മജീസിയ.

 

December 10, 2019, 12:39 pm

Advertisement

Advertisement