23 Wednesday
September , 2020
9.19 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസികളുടെ യാത്രാദുരിതം; ഓൺലൈൻ പെറ്റീഷൻ കാംപയിനു തുടക്കമായി


 

അബഹ: സൗദി അറേബ്യയുടെ തെക്കൻ പ്രദേശമായ അസീർ മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്ക് നേരിടുന്ന  ദുരിതങ്ങൾക്കും അനാവശ്യ സാമ്പത്തിക ചെലവുകൾക്കും  ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി നടത്തുന്ന ഓൺലൈൻ ഇമെയിൽ പെറ്റീഷൻ കാംപയിനു തുടക്കമായി. സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് മെംബർ സലീം മംഗലാപുരം കാംപയിൻ ഉദ്ഘാടനം നിർവഹിച്ചു.

 

സൗദിയിലെ തെക്കൻ മേഖലയിലെ  പ്രവാസികൾക്ക് ഇപ്പോൾ നാട്ടിൽ പോകണമെങ്കിൽ 700 മുതൽ 1400 കിലോമീറ്റർ ദൂരെയുള്ള ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങൾ വഴി മാത്രമേ കഴിയുകയുള്ളു. ഗർഭിണികളും,  രോഗികളും, പ്രായമായവരും സന്ദർശന വിസയിൽ ഇവിടെ എത്തി കുടുങ്ങി കിടക്കുന്നവരും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്ക് ഇത്രയും ദൂരമുള്ള യാത്ര ഏറെ പ്രയാസകരവും സാമ്പത്തിക ചെലവേറിയതുമാണ്.
       

അതിനാൽ ലോക്ക് ഡൗൺ കാരണം ഇവിടെ കുടുങ്ങി കിടക്കുന്ന  പ്രവാസികളെ അബഹ വിമാനത്താവളം വഴി കുറഞ്ഞ ചെലവിൽ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളണമെന്നാണ് ഓൺലൈൻ പെറ്റീഷനിലെ ആവശ്യം. ഇന്ത്യൻ കോൺസുലേറ്റ്, എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അധികാരികൾക്ക് ഓൺലൈൻ വഴി  അയക്കുന്ന ഇമെയിൽ പെറ്റിഷൻ കാംപയിനിൽ പ്രവാസികളായ  എല്ലാ  ഇന്ത്യക്കാരും പങ്കാളികളാകണമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ അറിയിച്ചു.

 

https://www.ipetitions.com/petition/request-the-govt-of-india-to-repatriate-all എന്ന  ലിങ്ക്  തുറന്ന്  SIGN PETITION എന്ന പച്ച ബട്ടണിൽ ക്ലിക്ക് ചെയ്ത്  പൊതുജനങ്ങളും ഇതിൽ സഹകരിക്കണമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ അഭ്യർഥിച്ചു.

 

May 23, 2020, 20:15 pm

Advertisement

Advertisement