18 Saturday
January , 2020
11.59 AM
livenews logo
flash News
ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

അഞ്ചുവര്‍ഷത്തിനകം 60,000 കോടി രൂപ വരുമാനം നേടാന്‍ മലബാര്‍ ഗോള്‍ഡ് പദ്ധതി

March 20, 2019, 20:27 pm
നികുതി പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുകയാണെന്നു മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എംപി അഹമ്മദ്

 

കൊച്ചി: അഞ്ചുവര്‍ഷം കൊണ്ട് അറുപതിനായിരം കോടി രൂപ വരുമാനം നേടാനുള്ള പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ്. ഇരുപതിലേറെ രാജ്യങ്ങളിലായി 750ഓളം ഷോറൂമുകള്‍ ആരംഭിക്കാനും തങ്ങള്‍ക്ക് പദ്ധതിയിണ്ടെന്ന് മലബോര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എംപി അഹമ്മദ് വ്യക്തമാക്കി.

നിലവില്‍ മൂവായിരത്തോളം നിക്ഷേപകരാണ് കമ്പനിക്കുള്ളത്. മലബാര്‍ ഗോള്‍ഡിന്റെ വിജയഗാഥയില്‍ ആകൃഷ്ടരായ നിരവധിപേര്‍ നിക്ഷേപകരാവാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


സംസ്ഥാനത്തെ 70, 80 ശതമാനം ചെറുകിട സ്വര്‍ണവ്യാപാരവും നിയന്ത്രിക്കുന്നത് അനധികൃത വ്യാപാരികളാണ്. ഇവര്‍ നികുതിവെട്ടിപ്പ് നടത്തുകയും ചെയ്യുന്നു. എന്നാല്‍ നിയമപരമായി പ്രവര്‍ത്തിക്കുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന തങ്ങളെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുകയാണെന്നും എം പി അഹമ്മദ് കുറ്റപ്പെടുത്തി. മൂന്നു ശതമാനം ജിഎസ്ടി അടയ്ക്കാതെയും 10 ശതമാനം ഇറക്കുമതി തീരുവ നല്‍കാതെയും വില കുറച്ചു സ്വര്‍ണം വില്‍ക്കുന്ന അനംഗീകൃത സ്വര്‍ണവ്യാപാരികളോട് പിടിച്ചുനില്‍ക്കാന്‍ അംഗീകൃത വ്യാപാരികള്‍ പ്രയാസപ്പെടുകയാണ്. മറുവശത്ത് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര പരിശോധനകളും.

അനധികൃത വിതരണക്കാര്‍ ഒരിക്കലും കടകള്‍ മുഖേനയല്ല ആഭരണങ്ങള്‍ വില്‍ക്കുന്നത്. നികുതി വെട്ടിക്കുന്നതിനായി അവര്‍ രാത്രി കാലങ്ങളില്‍ ഉപഭോക്താക്കളുടെ വീടുകളില്‍ ആഭരണങ്ങള്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്.

2017-18ല്‍ 22.90 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം ഇറക്കുമതി ചെയ്തുവെന്നാണ് കണക്ക്. അതേസമയം 34.66 ബില്യണ്‍ ഡോളറിന്റെ  മുത്തുകളും വിലപിടിപ്പുള്ള കല്ലുകളും മറ്റും ഇറക്കുമതി ചെയ്തു. സ്വര്‍ണാഭരണത്തിന്റെ ആകെ തൂക്കത്തിന്റെ 10 മുതല്‍ 15 ശതമാനം വരെയെ മുത്തുകളും കല്ലുകളും ഉപയോഗിക്കൂ എന്ന വസ്തുത വച്ചു നോക്കിയാല്‍ തന്നെ ഇറക്കുമതിയിലെ കള്ളക്കളികള്‍ ബോധ്യപ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ 20, 25 ശതമാനം മാത്രമേ നിയമപരമായ മാര്‍ഗത്തിലൂടെ കൊണ്ടുവരുന്നുള്ളൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വര്‍ണ ഇറക്കുമതി നികുതി കുറയ്ക്കുകയാണെങ്കില്‍ കള്ളക്കടത്ത് കുറയ്ക്കാന്‍ കഴിയും. വന്‍തോതില്‍ നികുതി അടയ്‌ക്കേണ്ടി വരുന്നതുകൊണ്ട് കള്ളക്കടത്ത് വര്‍ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

March 20, 2019, 20:27 pm

Advertisement