18 Friday
June , 2021
4.11 AM
livenews logo
flash News
ഇന്ധന വില വര്‍ധനവിനെതിരെ ആര്‍എസ്പി നില്‍പ് സമരം പ്രവാസികളുടെ കുവൈത്ത് യാത്രാവിലക്ക് അവസാനിക്കുന്നു; ആഗസ്റ്റ് മുതല്‍ അനുമതി ലക്ഷദ്വീപിന് പിന്തുണ; പ്രവാസി കോഡിനേഷൻ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം 22ന് ‘ലക്ഷദ്വീപില്‍ നിയമസഭ വേണം; ഞങ്ങള്‍ക്കെന്ത് വേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’; നേടും വരെ സമരമെന്ന് എംപി മുഹമ്മദ് ഫൈസല്‍ ഡല്‍ഹി കലാപക്കുറ്റം; ജാമ്യം ലഭിച്ച പൗരത്വ പ്രക്ഷോഭകർ ജയിൽ മോചിതരായി ബിജെപി പ്രതിഷേധത്തിൽ പിടിച്ച ഡിവൈഎഫ്ഐ പ്ലക്കാര്‍ഡ് മോഷ്ടിച്ചത്: പൊലീസില്‍ പരാതി ബ്ലാക്ക് ഫം​ഗസ് ബാധിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ എടുത്തുകളഞ്ഞു നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ ജിദ്ദ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി ഐഷയ്ക്ക് ആശ്വാസം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി

കുടുംബ സുരക്ഷാ പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ ഒരുക്കി മലപ്പുറം ജില്ലാ കെ.എം.സി.സി


 

ജിദ്ദ: ഇരുപത്തിയൊന്ന്‌ വർഷമായി തുടരുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ നിശ്ചിത വർഷം തുടർച്ചയായി അംഗത്വം തുടരുന്നവർക്ക് ഫൈനൽ എക്സിറ്റ് ആനുകൂല്യം ഏർപ്പെടുത്തിയതായി ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. സുരക്ഷാ സ്‌കീമിൽ മൂന്നു വർഷം പൂർത്തിയാക്കി നാലാമത്തെ വർഷം അംഗത്വം തുടരുന്ന അംഗങ്ങൾക്ക് ഫൈനൽ എക്സിറ്റ് ആനുകൂല്യമായി 10,000 രൂപയും അഞ്ചു വർഷം പൂർത്തിയാക്കി ആറാമത്തെ  വർഷം അംഗത്വം തുടരുന്ന അംഗങ്ങൾക്ക് ഫൈനൽ എക്സിറ്റ് ആനുകൂല്യമായി 25,000 രൂപയും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

 

കാൻസർ, കിഡ്നി, ഡയാലിസിസ്, സ്ട്രോക്ക്, മജ്‌ജ മാറ്റിവയ്ക്കൽ, ഹ്യദയ ബൈപാസ് ശസ്ത്രക്രിയ എന്നീ ചികിത്സകൾക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമ്പതിനായിരം രൂപ നൽകും. അപകടം മൂലം സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാൽ മെഡിക്കൽ റിപ്പോർട്ടിന് വിധേയമായി ഒരു ലക്ഷം രൂപ നൽകും.

 

ആഞ്ജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചുരുങ്ങിയത് പതിനായിരം രൂപയ്ക്ക് അർഹരാകും. അംഗത്വം സാധുവായ കാലയളവിൽ നടത്തപ്പെടുന്ന 1,00,000 രൂപക്ക് മുകളിൽ ചെലവ് വരുന്ന ചികിത്സയ്ക്ക് പ്രസ്തുത ചികിത്സയുടെ മെഡിക്കൽ റിപ്പോർട്ടിന്റേയും ഹോസ്പിറ്റൽ ബില്ലിന്റേയും അടിസ്ഥാനത്തിൽ ചികിത്സ ചെലവിന്റെ 10% നൽകും പരമാവധി അമ്പതിനായിരം രൂപ. തുടങ്ങിയതാണ് പുതിയ വർഷത്തെ ചികിത്സാ ആനുകൂല്യങ്ങൾ.

 

നടപ്പു വർഷത്തിന് തൊട്ടു മുമ്പുള്ള നാലോ അതിലധികമോ വർഷം തുടർച്ചയായി അംഗത്വം നിലനിർത്തിയ സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ അഞ്ച് ലക്ഷം രൂപയും നടപ്പു വർഷത്തിന് തൊട്ടു മുമ്പുള്ള ഒന്ന് മുതൽ മൂന്ന് വർഷം വരെ തുടർച്ചയായി അംഗത്വം നിലനിർത്തിയ സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ മൂന്ന് ലക്ഷം രൂപയും നൽകും.

 

നടപ്പു വർഷം മാത്രം അംഗത്വമുള്ള സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ രണ്ടു ലക്ഷം രൂപയും മരണാനന്തര ആനുകൂല്യമായി നോമിനികളായ  ആശ്രിതർക്ക് ലഭിക്കുന്നതാണ്.

 

2021 ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന പുതിയ പദ്ധതി കാംപയിൻ മാർച്ച് 31ന് അവസാനിക്കുകയും സുരക്ഷ പരിരക്ഷ 2021 ഏപ്രിൽ 1ന് തുടങ്ങി മാർച്ച് 31ന് അവസാനിക്കുന്ന ഒരു വർഷത്തെ പദ്ധതിയിൽ അംഗത്വമെടുക്കുന്നതിന് 60 റിയാലാണ് അംഗത്വഫീസായി ഈടാക്കുന്നതെന്നും ഭാരവാഹികൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

 

ജീവിത പ്രയാസങ്ങൾ മാറ്റുന്നതിന് വേണ്ടി നാടും വീടും വിട്ട്  കടൽ കടന്നവരാണ് ഓരോ പ്രവാസിയും. ജീവിത പ്രാരാബ്ധ നിർവഹണത്തിനിടയിൽ മണലാരുണ്യത്തിൽ പിടഞ്ഞ് വീഴുന്ന സഹജീവിയുടെ ആശയറ്റ ആശ്രിതർക്ക് താങ്ങും തണലുമാവേണ്ടതിന്റെ ബോധ്യത്തിൽ നിന്ന് 2000 നവംബർ മാസത്തിൽ അന്നത്തെ ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റിയാണ് പ്രവാസ ലോകത്ത് തന്നെ ആദ്യമായി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് ലോകത്തെല്ലായിടത്തുമുള്ള കെ.എം.സി.സി ഘടകങ്ങൾക്ക്  മാതൃകയായി ഈ പദ്ധതി മാറി.


അന്ന് 342 അംഗങ്ങളുമായി വെല്ലുവിളികൾ അതിജീവിച്ച് ഒരു ലക്ഷം രൂപ മരണാനന്തര സഹായവുമായി തുടങ്ങിയ ഈ പദ്ധതി ഇന്ന് 21ാം വർഷത്തിലേക്ക് കടക്കുമ്പോൾ ജീവിച്ചിരിക്കുമ്പോഴുള്ള ചികിത്സകൾക്കും പ്രവാസ വിരാമത്തിന് ശേഷമുള്ള പെൻഷൻ  ആനുകൂല്യങ്ങൾ അടക്കമുള്ള സമഗ്ര കാരുണ്യ പദ്ധതിയായി പ്രവാസ ലോകത്ത് നിലനിൽക്കുന്നതോടെപ്പം ജിദ്ദാ നിവാസിയായ ഒരു മലപ്പുറം ജില്ലക്കാരൻ തുച്ഛമായ വാർഷിക വരിസംഖ്യ നൽകി കെ.എം.സി.സി നാഷണൽ സെൻട്രൽ കമ്മിറ്റികളുടേത് ഉൾപ്പെടെ 3 പദ്ധതികളിൽ ഒരേ സമയം അംഗത്വമെടുക്കുന്നതോടെ ഇരുപത് ലക്ഷം രൂപ വരെയുള്ള ആനുകൂല്യം ലഭിക്കാൻ അവസരമുണ്ടാക്കിയ മാതൃകാ പദ്ധതികൂടിയാണ്,

 

പ്രപഞ്ച നാഥന്റെ അനുഗ്രഹം കൊണ്ട്  നിരവധി കുടുംബങ്ങൾക്കായി കോടികണക്കിന് രൂപയുടെ സാന്ത്വനമാണ് പരാതി രഹിതമായി ഈ പദ്ധതിയിലൂടെ നൽകാൻ കഴിഞ്ഞിട്ടുള്ളത് എന്ന ആത്മാഭിമാനത്തോടെയാണ് പുതിയ വർഷത്തേക്കുള്ള അംഗത്വ ക്യാമ്പയിന് ഞങ്ങൾ തുടക്കം കുറിക്കുന്നത്. ഇരുപത്തി ഒന്നാം വർഷത്തിലേക്ക് കടക്കുന്ന സുരക്ഷ സ്‌കീം വളർന്ന് പന്തലിക്കുമ്പോൾ അഭിമാനത്തോടെയാണ് എല്ലാം നോക്കി കാണുന്നത് എന്നും ഭാരവാഹികൾ വ്യക്തമാക്കി.

 

ജിദ്ദയിൽ നിയമാനുസൃതം താമസിക്കുന്ന മലപ്പുറം ജില്ലക്കാർക്ക് പദ്ധതിയിൽ അംഗമാവുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.jillakmcc.in എന്ന വെബ് സൈറ്റിലൂടെ അവസരമൊരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

 

പത്ര സമ്മേളനത്തിൽ  ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ബാബു നഹ്ദി (ചെയർമാൻ), ഹബീബ് കല്ലൻ (ജനറൽ സെക്രട്ടറി), ഇല്ലിയാസ് കല്ലിങ്ങൽ (ആക്റ്റിംഗ് പ്രസിഡന്റ് - ചെയർമാൻ സുരക്ഷാ പദ്ധതി) മറ്റു ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫിക്കർ ഒതായി, വി.വി. അഷ്‌റഫ്, എ. കെ. അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.

 

February 17, 2021, 23:21 pm

Advertisement

Advertisement