29 Saturday
February , 2020
3.50 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

മലപ്പുറം മാതാപ്പുഴ സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു


ജിദ്ദ: മലപ്പുറം മാതാപ്പുഴ സ്വദേശി സൗദിയിലെ യാമ്പൂവിൽ ഹൃദയഘാതം മൂലം മരിച്ചു. മാതാപ്പുഴ ചെനക്കലങ്ങാടി  മങ്ങാട്ട് കുട്ടിവാവ ഹാജിയുടെ മകന്‍ മങ്ങാട്ട് ഹംസ(55)യാണ് മരിച്ചത്.

 

യാമ്പുവിലെ ഒരു കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഞ്ചിയോപ്‌ളാസ്റ്റി ചെയ്ത് നാട്ടില്‍നിന്നും വന്നിട്ട് 3 വര്‍ഷമായി.  ഭാര്യ റുബീന, മക്കള്‍: മുഹമ്മദ് നിഹാല്‍, നാസില്‍ ബീരാന്‍( പ്ലസ്ടു വിദ്യാര്‍ഥി), ഫാത്തിമ ഹിബ (9 വയസ്സ്). മാതാവ്: മലയില്‍ ഫാത്തിമ.

 

20 വര്‍ഷത്തിലധികമായി സൗദിയില്‍ ജോലിചെയ്ത് വരികയായിരുന്നു ഹംസ. ജിദ്ദയില്‍ സ്വന്തമായി വാച്ച് കച്ചവടവുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. അടുത്തിടെയാണ് യാമ്പൂവിലേക്ക് പോയത്. മൃതദേഹം നാട്ടില്‍കൊണ്ടുപോയി സംസ്‌ക്കരിക്കുവാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

 

February 09, 2020, 22:15 pm

Advertisement