13 Thursday
August , 2020
11.09 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

അങ്ങനെ അതും റെഡിയായി; ഫായിസിന്റെ വാക്കുകൾ പരസ്യ വാചകമാക്കിയതിന് പ്രതിഫലം നൽകുമെന്ന് മിൽമ


മലപ്പുറം: കടലാസ് പൂവ് ഉണ്ടാക്കുന്നതിനിടെ വലിയ പ്രചോദനമേകുന്ന ഡയലോ​ഗിലൂടെ താരമായി മാറിയ ഫായിസിന്റെ വാക്കുകൾ ഏറ്റെടുത്ത് മിൽമ. മലപ്പുറം മിൽമയാണ് ഫായിസിന്റെ വാക്കുകൾ പരസ്യ വാചകമാക്കിയത്. ചെലോല്‍ത് ശരിയാവും, ചേലോല്‍ത് ശരിയാവില്ല, പാല്‍ മില്‍മ ആണെങ്കില്‍ ചായ എല്ലാവര്‍ക്കും ശരിയാകും- എന്നാണ് മിൽമ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഫായിസിന് പേറ്റന്റ് നൽകണമെന്നാവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ കാംപയിൻ നടന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മിൽമ ഫായിസിന് അർഹമായ പ്രതിഫലം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

 

മാധ്യമപ്രവർത്തകനായ കെപിഎം റിയാസ് ആണ് ഇതു സംബന്ധിച്ച് അറിയിച്ചത്. മാധ്യമപ്രവർത്തക ജിഷ എലിസബത്താണ് കാംപയിൻ‍ ആരംഭിച്ചത്. ഇതു കണ്ടതോടെ മിൽമയുടെ മാർക്കറ്റിങ് വിഭാഗവുമായി ബന്ധപ്പെട്ടെന്നും വിഷയം എംഡിയെ ഉൾപ്പെടെ അറിയിക്കുകയും ചെയ്തെന്നും റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. അവർ ഫായിസിന്റെ കോൺടാക്ട് നമ്പർ വാങ്ങുകയും ചെയ്തു. ഫായിസിന്റെ വീട്ടുകാരും മിൽമ അധികൃതരും തന്നെ വിളിച്ചു. കുട്ടിക്ക് പ്രതിഫലം നൽകുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്ന് പറഞ്ഞ അവർ ക്യാംപയിൻ ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി അറിയിക്കുകയും ചെയ്തു. 

മിൽമ പോലെ മഹത്തായ പാരമ്പര്യം ഉള്ള സ്ഥാപനം ക്യാപ്‌ഷൻ ചെയ്തതിൽ വീട്ടുകാരും സന്തോഷത്തിലാണ്. നാളെ ഫായിസിനെ നേരിൽകാണും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നും റിയാസ് പറഞ്ഞു. മിൽമയെ കൂടാതെ ഒരു കാർവാഷിങ് ഷാംപൂ കമ്പനിയും ഫായിസിന്റെ ഇതേ ചിന്തയെ പരസ്യ വാചകമാക്കിയിരുന്നു.

 

കൂടാതെ മലപ്പുറം കളക്ടറും സമാന രീതി കോവിഡ് ബോധവൽക്കരണത്തിനായി ഏറ്റെടുത്തിരുന്നു. ചെലോൽക്ക് ണ്ടാവും, ചെലോൽക്ക് ണ്ടാവൂല. ങ്ങക്ക് ണ്ടാവാൻ സമ്മയ്ക്കര്ത്- എന്നാണ് ബോധവൽക്കരണ സന്ദേശം. 

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ ഈ നാലാം ക്ലാസുകാരന്റെ വാക്കുകൾ വലിയ പ്രചാരമാണ് നേടിയിരിക്കുന്നത്. ‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല... റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’ എന്നായിരുന്നു പേപ്പർ പൂവ് ഉണ്ടാക്കി പരാജയപ്പെട്ടെങ്കിലും അതൊന്നും ഒരു പ്രശ്നമേയല്ലെന്ന് വ്യക്തമാക്കിയുള്ള ഫായിസിന്റെ വാക്കുകൾ. ന്റേത് റെഡിയായില്ല എങ്കിലും അതിൽ കൊഴപ്പല്ല്യാ എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്ന ഫായിസിന്റെ നിഷ്കളങ്കതയെ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങൾ വാഴ്ത്തുകയാണ്. പായിസിനോളം വലിയൊരു മോട്ടിവേറ്ററെ കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.

വീട്ടുകാർ ഉച്ചഭക്ഷണം കഴിക്കാനായി ഫായിസിനെ വിളിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഉമ്മയുടെ മൊബൈൽ ഫോണെടുത്ത് ആരും കാണാതെ ഒരു ഭാഗത്ത് പോയി പുസ്തകങ്ങൾ അട്ടിവെച്ച് ഉയരമുണ്ടാക്കി. അതിന്മേൽ ഫോൺ വെച്ചാണ് ഫായിസ് വീഡിയോ ചെയ്തത്. ഫേസ്ബുക്കിലെത്തിയതോടെ ആയിരക്കണക്കിന് പേർ ഷെയർ ചെയ്തു. നിരവധി പേരാണ് ഫായിസിനെ വിളിച്ച് അഭിനന്ദിച്ചത്. ചിലർ സമ്മാനവുമായി കാണാൻ വരാമെന്ന് പറഞ്ഞു. കൂട്ടുകാരും അധ്യാപകരും വീഡിയോ സ്റ്റാറ്റസാക്കിയതാണ് ഫായിസിന്റെ ഏറ്റവും വലിയ സന്തോഷം. കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ വിദ്യാർഥിയാണ് പത്ത് വയസ്സുകാരൻ.

July 27, 2020, 21:44 pm

Advertisement

Advertisement