24 Friday
September , 2021
10.44 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

മലപ്പുറം സ്വദേശിക്ക് ആറുകോടിയുടെ ഫെലോഷിപ്പ്



മഞ്ചേരി: മലപ്പുറം സ്വദേശിക്ക് ആറു കോടി രൂപയുടെ ഫെലോഷിപ്പ്. മലപ്പുറം തൃക്കലങ്ങോട് ഹാജിയാര്‍പടി ചപ്പങ്ങന്‍ സുലൈമാന്‍-സുഹ്‌റ ദമ്പതികളുടെ മകനായ ഇഹ്‌സാനുല്‍ ഇഹ്തിസാം ആണ് അമേരിക്കയിലെ ഷിക്കാഗൊ യൂനിവേഴ്‌സിറ്റിയുടെ പി.എച്ച്.ഡി ഫെലോഷിപ്പിനാണ് അര്‍ഹനായിരിക്കുന്നത്.

 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവര്‍ അധ്യാപനം നടത്തിയിരുന്ന ഷിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യന്‍ ലാംഗ്വേജസ് ആന്‍ഡ് സിവിലൈസേഷന്‍ വകുപ്പിലാണ് ഇഹ്സാനുലിന് പ്രവേശനം ലഭിച്ചിരിക്കുന്നത്.

 

പൂര്‍വാധുനിക ഇന്ത്യന്‍ മഹാസമുദ്ര ചരിത്രത്തില്‍ മലബാറിലെ സൂഫി ഗ്രന്ഥങ്ങളുടെയും ശബ്ദങ്ങളുടെയും ഇടപാടുകളെക്കുറിച്ചുള്ള പഠനത്തിനാണ് ഗ്രാന്റ്. ഡല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല, ജെ.എന്‍.യു എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. എം.എസ്.എഫ് ഡല്‍ഹി മുന്‍ വൈസ് പ്രസിഡന്റായിരുന്നു. നിലവിൽ എംഎസ്എഫിന്റെ ജെഎൻയു യൂനിറ്റ് ഖജാഞ്ചിയാമ്. ഷബീബ്, റനീം എന്നിവര്‍ സഹോദരങ്ങളാണ്.

 

September 08, 2021, 16:54 pm

Advertisement

Advertisement