26 Tuesday
May , 2020
10.02 PM
livenews logo
flash News
സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ കൊറോണ: യുഎഇയിൽ അഞ്ചുമരണം; 779 പേർക്ക് രോ​ഗബാധ

ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട്


കൊറോണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകത്തിൽ സമാധാനവും സന്തോഷം തിരികെ വരാനായി മലയാളത്തിന്റെ പ്രിയപ്പെട്ട ​ഗായകർ ഒന്നിച്ചുപാടി. ലോക്ക്ഡൗണിൽ സ്വന്തം വീടുകളിൽ ഇരുന്ന് ആ പാട്ടിന്റെ ഓരോ വരികളും ഓരോരുത്തരായി പാടിയപ്പോൾ ലോകത്തിന് അതൊരു അതിസുന്ദര സമ്മാനമായി മാറി.

 

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരായ 23 പാട്ടുകാരാണ് അവരവരുടെ വീടുകളിലിരുന്ന് ‘ലോകം മുഴുവൻ സുഖം പകരാനായി’ എന്ന പാട്ട് ഒന്നിച്ചു പാടിയത്. ‘ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ഗാനത്തിന്റെ വിവിധ വരികളാണ് കെ.എസ് ചിത്രയും സുജാതയും ശരത്തും ദേവാനന്ദും രാജലക്ഷ്മിയും അഫ്സലും ശ്വേത മോഹനും റിമി ടോമിയും അടങ്ങുന്ന ഗായകർ പാടിയത്. 

 

പല സ്ഥലങ്ങളിൽ പല സമയത്തായി റെക്കോർഡ് ചെയ്ത ഗാനഭാഗങ്ങൾ ഒന്നിച്ച് ക്രോഡീകരിച്ചാണ് ഒരു ഗാനമാക്കിയിരിക്കുന്നത്. 1974ൽ മധു, ശാരദ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ‘സ്നേഹദീപമേ മിഴി തുറക്കൂ‘ എന്ന സിനിമയ്ക്കായി പി ഭാസ്ക്കരൻ എഴുതി എസ് ജാനകി ആലപിച്ചതാണ് യഥാർഥത്തിൽ ഈ ഗാനം. ​മലയാളിയുടെ പ്രിയ ഗായിക കെ എസ് ചിത്രയാണ് ഈ ​ഗാനത്തിന്റെ പുനരാവിഷ്കരണത്തിന് ആമുഖവുമായി എത്തുന്നത്.

 

‘ഞങ്ങൾ കുറച്ചു പാട്ടുകാർ ഒന്നിച്ചു ചേർന്ന് ഒരു പാട്ടിന്റെ വരികൾ അവരവരുടെ വീടുകളിലിരുന്ന് നിങ്ങൾക്കു വേണ്ടി പാടുകയാണ്. ലോകത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാനും കോവിഡ് ബാധ ഒഴിയാനുമുള്ള ഒരു പ്രാർഥനയായിട്ടു ഈ പാട്ട് ഞങ്ങൾ സമർപ്പിക്കുന്നു’- ചിത്രയുടെ ഈ വാക്കുകൾക്കു ശേഷമാണ് വീഡിയോ ആരംഭിക്കുന്നത്. സുജാതയാണ് പാട്ടിന്റെ ആദ്യ വരി ആലപിക്കുന്നത്. സച്ചിൻ വാര്യരാണ് ഗാനം അവസാനിപ്പിക്കുന്നത്. ഈ ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

April 07, 2020, 22:38 pm

Advertisement