29 Sunday
November , 2020
12.32 PM
livenews logo
flash News
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌ മറഡോണയ്ക്ക് ആദരമർപ്പിച്ച് ദുബയ് ഇസിഎച്ച് ഫുട്ബോൾ ക്ലബ്ബ് കോഴിക്കോട് ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ ഡിഎൽഎഡ് വിദ്യാർഥികളുടെ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് പ്രവർത്തനങ്ങളിൽ വ്യാപക പരാതി

മലയാളം മിഷൻ ജിദ്ദ മേഖലാ പ്രവേശനോത്സവം 16ന് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും


 

ജിദ്ദ: സംസ്ഥാന സർക്കാരിനു കീഴിലുള്ള മലയാളം മിഷൻ ജിദ്ദ മേഖലാ പ്രവേശനോത്സവം ഒക്ടോബർ 16ന് സാംസ്‌കാരിക-നിയമ മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. 

 

 

മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ.  സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. വിവിധ മലയാളി പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്. ലോകത്തിൻറെ പലഭാഗങ്ങളായി പരന്നുകിടക്കുന്ന മലയാളി സമൂഹത്തിൻറെ ഇടയിലും ഇന്ത്യയിൽ വിവിധ ഇടങ്ങളിലും മലയാളം മിഷൻ ചാപ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട്.  

 


ഭാഷാപ്രേമവും ദേശസ്നേഹവും വളർത്തി മലയാള ഭാഷയുടെ സർവതോമുഖമായ വികാസത്തിന്  പ്രവാസിമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് മിഷൻറെ പ്രധാന ഉദ്ദേശ്യമെന്ന് മലയാളം മിഷൻ മേഖല ഭാരവാഹി ഷിബു തിരുവനതപുരം അറിയിച്ചു. പ്രവാസി മലയാളി കുട്ടികളുടെ ആവശ്യാനുസരണം മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പരിചയിക്കുന്നതിനായി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയർ ഡിപ്ലോമ, സീനിയർ ഹയർ ഡിപ്ലോമ തുടങ്ങിയ വിവിധ കോഴ്സുകളാണ് ആരംഭിക്കുക.

 

 

16ന് വൈകീട്ട് 6.15ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ പ്രഫ.സുജ സൂസൻ ജോർജ് മുഖ്യാതിഥിയായിരിക്കും. മലയാളം മിഷൻ രജിസ്‌ട്രാർ എം.സേതുമാധവൻ മലയാളം മിഷൻ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തും. പ്രമുഖ എഴുത്തുകാർ, മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ ഭാരവാഹികൾ, പ്രമുഖ സാംസ്‌കാരിക-മാധ്യമ  പ്രവർത്തകർ, ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക-മത സംഘടനാ നേതാക്കൾ എന്നിവരും പങ്കെടുക്കും. മലയാളം മിഷൻറെ ജിദ്ദ, മക്ക, മദീന, യാമ്പു തുടങ്ങിയ സ്ഥലങ്ങളിൽ ആരംഭിക്കുന്ന 'തിരുമുറ്റം' മലയാളം മിഷൻ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിക്കും. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

 

 

എല്ലാ പ്രവാസി മലയാളികളുടെയും ഭാഷാ സ്നേഹികളുടെയും പങ്കാളിത്തവും സഹകരണവും അഭ്യർഥിക്കുന്നതായി മലയാളം മിഷൻ മേഖല ഭാരവാഹികളായ ഷിബു തിരുവനതപുരം , റഫീഖ് പത്തനാപുരം എന്നിവർ അറിയിച്ചു 

 

October 13, 2020, 22:37 pm

Advertisement

Advertisement