20 Sunday
September , 2020
1.20 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

'ആ തട്ടമൂരി കളയൂ'; പവർ ലിഫ്റ്റിങ് ചാമ്പ്യൻ മജ്സിയ ഭാനുവിനോട് മോഡേൺ ആകാനുള്ള 'ഉപദേശ'വുമായി യുക്തിവാദിഷിയാസ് ബിൻ ഫരീദ്

 

ലോക പവർ ലിഫ്റ്റിങ് ചാമ്പ്യനും മലയാളിയുമായ മജ്സിയ ഭാനുവിനോട് തട്ടമഴിക്കാൻ ആവശ്യപ്പെട്ട് മലയാളി യുക്തിവാദി. തലശേരി സ്വദേശിയായ സഫൽ ബി കൃഷ്ണ എന്നയാളാണ് മജ്സിയയുടെ ഇൻബോക്സിൽ പോയി മോഡേണും ബോൾഡും ആകണമെങ്കിൽ നിങ്ങളാദ്യം തട്ടമഴിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ മജ്സിയ ഭാനു തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

 

''നിങ്ങളൊരു മോഡേണും ബോള്‍ഡും ആണെന്ന് യഥാര്‍ഥത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആദ്യം ആ തട്ടം അഴിച്ചു കളയൂ. നിങ്ങള്‍ നിങ്ങളുടെ മതത്തേയും ആചാരങ്ങളേയും പേടിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും മോഡേണും ബോള്‍ഡും ആകാന്‍ പറ്റില്ല''- എന്നാണ് ഇയാളുടെ ആദ്യത്തെ മെസേജ്. ഇതിന് 'നിങ്ങള്‍ നിങ്ങളുടെ പണി നോക്കി പോകൂ' എന്ന് മജ്‌സിയ മറുപടി കൊടുക്കുമ്പോള്‍ അയാളുടെ അടുത്ത മെസേജ് ഇങ്ങനെ- ''ബുദ്ധിപരമായും സാമ്പത്തികമായും പ്രിവിലേജ്ഡ് അല്ലാത്തവര്‍ക്ക് അറിവും ഊര്‍ജവും പകർന്നു നല്‍കുക'' എന്നതാണ് തന്റെ പണി. 

 

എന്നാല്‍ 'അത് തനിക്ക് ആവശ്യമില്ല' എന്ന് മജ്‌സിയ പറയുമ്പോള്‍, ''നിങ്ങള്‍ ബോള്‍ഡും മോഡേണും ആയി അഭിനയിക്കുകയാണെന്നും അതിനാലാണ് ഞാന്‍ തിരുത്താന്‍ ശ്രമിച്ചതെന്നു''മാണ് ഇയാളുടെ വാദം. ''ആ അവസ്ഥയിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ നിങ്ങള്‍ ചുമ്മാ അഭിനയിക്കരുത്'' എന്നാണ് ഇയാള്‍ വീണ്ടും പറയുന്നത്. എന്നാൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തു വച്ചിരിക്കുകയാണ് ഇയാൾ. ഇയാൾക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.

''ധീരത തെളിയിക്കാൻ തലയിലെ തട്ടം അഴിച്ചു സ്വന്തം മതത്തെയും വിശ്വാസത്തേയും ഉപേക്ഷിച്ചു സമൂഹത്തിൽ ഇറങ്ങാൻ വെല്ലുവിളിക്കുന്ന സഹോദരാ... നിങ്ങൾക്ക് തെറ്റി, അവസരം കിട്ടിയാൽ എല്ലാം വലിച്ചൂരി എറിയുന്ന ഇന്നത്തെ ഈ സമൂഹത്തിൽ അഭിമാനത്തോടെ എന്റെ തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു നിലനിർത്തുന്നതാണ് യഥാർഥ ധീരത''- എന്ന് മജ്സിയ പോസ്റ്റിൽ പറയുന്നു. തട്ടമിട്ടു കൊണ്ടു തന്നെ സർവ നേട്ടങ്ങളും കൊയ്ത് മുന്നേറുന്ന, തന്റെ നേട്ടങ്ങൾക്ക് തട്ടമൊരു തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ലോക പവർലിഫ്റ്റിങ് ചാംപ്യനും പഞ്ച​ഗുസ്ഥി താരവുമാണ് വടകര ഓർക്കാട്ടേരി സ്വദേശിയായ മജ്സിയ ഭാനു.

 


മത്സരങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ പോവുമ്പോൾ പലരിൽ നിന്നായി തന്റെ വേഷധാരണത്തെ പരിഹസിച്ചുള്ള കമന്റുകൾ ഉണ്ടായിട്ടുണ്ടെന്ന് മജ്സിയ ഭാനു ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. 2018 ൽ, തട്ടമിട്ടു കൊണ്ട് മത്സരിക്കാൻ പറ്റില്ലെന്ന് ഒരു സ്പോൺസറും പറ‍ഞ്ഞിരുന്നതായി മജ്സിയ വ്യക്തമാക്കി. എന്നാൽ അതോടെ മത്സരമല്ല, അയാളെയാണ് വേണ്ടതെന്ന് വച്ചതെന്നും മജ്സിയ പറഞ്ഞു. 

 

കഴിഞ്ഞവർഷം ഡിസംബറിൽ റഷ്യയിലെ മോസ്കോയിൽ നടന്ന ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലാണ് രണ്ടാം തവണയും സുവർണ നേട്ടം കരസ്ഥമാക്കി മലയാള നാടിന്റെ സ്വന്തം പവർ​ഗേൾ മജ്സിയ ഭാനു പുതു ചരിത്രം രചിച്ചത്. തളർത്താൻ ശ്രമിച്ചവർക്ക് മുന്നിൽ തളരാൻ മനസ്സില്ലെന്ന ആർജവത്തിന്റെ ഫലമായിരുന്നു ഈ സ്വർണനേട്ടം. തന്നെ പല വിധത്തിൽ തോൽപ്പിക്കാനും തളർത്താനും ശ്രമിച്ചവരുടെ തോളിൽ ചവിട്ടിക്കയറിയാണ് ലോകത്തിന്റെ നെറുകയിൽ മജ്സിയ വീണ്ടും മുത്തമിട്ടത്. 

2018ലും മജ്സിയ തന്നെയായിരുന്നു ലോക ചാംപ്യൻ. ഇതേ നേട്ടം ഇത്തവണയും വിട്ടുകൊടുക്കാതെ കഴുത്തിലണിഞ്ഞതോടെ ലോകത്തിനു മുന്നിൽ വീണ്ടും ഇന്ത്യയുടെ അഭിമാന താരകമായി മജ്സിയ. 2017ൽ വെള്ളി കരസ്ഥമാക്കിയാണ് മജ്സിയ ലോക തലത്തിൽ മെ‍‍ഡൽ നേട്ടം തുടങ്ങുന്നത്. ഇന്ത്യയുടെ ഏക ഹിജാബി പവർ ലിഫ്റ്ററായ മജ്സിയ ശിരോവസ്ത്രം തനിക്കൊരു വിധത്തിലും തടസ്സമല്ലെന്ന് വീണ്ടും തെളിയിച്ചാണ് ലോക ചാംപ്യൻ പട്ടം ഒരിക്കൽക്കൂടി മലയാളത്തിന്റെ മണ്ണിലേക്ക് എത്തിച്ചത്. 

 

കഷ്ടപ്പാടിന്റെ നോവിലും നൊമ്പരത്തിലും വാശിയോടെയാണ് മജ്സിയ ജീവിച്ചത്. പൊരുതി നേടിയ നേട്ടങ്ങളെല്ലാം കഠിന പ്രയത്നത്തിന്റേയും ദൃഢനിശ്ചയത്തിന്റേയും അനന്തരഫലമായിരുന്നു. ദേശീയ- അന്തർദേശീയ തലത്തിലുമായി ഒരുപാട് മെഡലുകൾ നേടിയിട്ടുള്ള മജ്സിയ ഏഷ്യൻ പവർ ലിഫ്റ്റിങ് മത്സരത്തിൽ വെള്ളിയണിഞ്ഞിരുന്നു. 2018ൽ ബോഡി ബിൽഡി‍ങ് അസോസിയേഷൻ നടത്തിയ മത്സരത്തിൽ അവർ ‘മിസ് കേരള’ ആയിരുന്നു. ആ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ ഹിജാബ് ധാരിയായിരുന്നു മജ്സിയ. 

 

മൂന്നു തവണ കേരള പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ മജ്‌സിയ ബാനുവിനെ സ്‌ട്രോങ് വുമണായി തെരഞ്ഞെടുത്തിട്ടുമുണ്ട്. ഇതു കൂടാതെ, തൃശൂരില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍പ്പിലെ ജേതാവ് ​കൂടിയാണ് ഓർക്കാട്ടേരി കല്ലേരി മൊയിലോത്ത് വീട്ടിൽ മജീദിന്റേയും റസിയയുടേയും മകളായ മജ്സിയ. ഇതോടൊപ്പം ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിലും മജ്സിയ ഏർപ്പെടുന്നുണ്ട്. നിരാലംബരായ കുടുംബങ്ങളിലെ രോ​ഗികൾക്കും മറ്റും ചികിത്സാ ധനസഹായത്തിനായി മജ്സിയ ഇടപെട്ടുവരുന്നു.

September 14, 2020, 12:02 pm

Advertisement

Advertisement