26 Tuesday
May , 2020
11.27 PM
livenews logo
flash News
കൊറോണ: അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നു സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു

'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ്


ന്യൂ‍ഡല്‍ഹി: ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിയുമായി ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ്. മലയാളികള്‍ ഉള്‍പ്പെടെ 16 നഴ്സുമാര്‍ക്കും രണ്ട് ഡോക്ടര്‍മാര്‍ക്കുമാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ കൊറോണ രോഗികളെ ചികിത്സിക്കേണ്ടി വന്നതോടെയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. മതിയായ ചികിത്സ പോലും തങ്ങൾക്കു ലഭിക്കുന്നില്ലെന്നാണ് പരാതി.

 

തങ്ങളനുഭവിക്കുന്ന ദുരിതങ്ങൾ വ്യക്തമാക്കി ഒരു മലയാളി നഴ്സ് വീഡിയോ പുറത്തുവിട്ടു. ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. രോഗം സ്ഥിരീകരിച്ച ഇവര്‍ക്കൊപ്പമാണ് രോഗമില്ലാത്ത എട്ടും നാലും വയസ്സുള്ള രണ്ടു കുട്ടികളും ഉള്ളത്. സൗകര്യങ്ങള്‍ കുറഞ്ഞ ചെറിയ കുടുസു മുറിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. 

 

‘കോവിഡ് 19 പോസിറ്റീവായതിനെത്തുടര്‍ന്ന രാജീവ് ഗാന്ധി ആശുപത്രിയില്‍ അഡ്മിറ്റായ, ‍‍‍ഡല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സ്റ്റാഫാണ് ഞാന്‍. എന്റെ ഭര്‍ത്താവ് നാട്ടിലാണ്. ഞാനും എന്റെ രണ്ടു കുഞ്ഞുങ്ങളും തനിയെയാണ് ഈ ആശുപത്രിയില്‍ വന്നു കിടക്കുന്നത്. എനിക്ക് വേറെയൊരു മാര്‍ഗവുമില്ല. ഇവിടെ ഞങ്ങള്‍ക്ക് ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല’- നഴ്സ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. കരഞ്ഞുകൊണ്ടാണ് നഴ്‌സ് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

 

കുട്ടികള്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ ടെസ്റ്റ് നടത്താന്‍ ആരും ഇതുവരെ വന്നിട്ടില്ല. കുടിവെള്ളം പോലും ആരും എത്തിക്കുന്നില്ലെന്നും നഴ്‌സ് പറയുന്നു. ‘ജനറല്‍ വാര്‍ഡിലാണ് ഞങ്ങളുള്ളത്. ഒരു റൂം പോലും അറേഞ്ച് ചെയ്യാന്‍ അവര്‍ തയ്യാറല്ല. ഞങ്ങള്‍ക്കു വേണ്ടി ആരും ഒന്നും ചെയ്യുന്നില്ല. ഒരു ട്രീറ്റ്മെന്റും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ല. ഞങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നാട്ടിലെ ഗവണ്‍മെന്റ് ചെയ്തു തരണം’- അവര്‍ വീഡിയോയില്‍ പറഞ്ഞു.

 

അതേസമയം, നഴ്സുമാരുടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ചികിത്സ ഉറപ്പാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്നും സുരക്ഷിതമായ താമസസൗകര്യം ഒരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

April 07, 2020, 19:49 pm

Advertisement