9 Thursday
July , 2020
7.22 PM
livenews logo
flash News
339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു

യുഎഇ കറൻസിയെ അപഹേളിച്ച യുവാവിനെ ദുബയ് പോലിസ് അറസ്റ്റ് ചെയ്തു



ദുബയ്: യുഎഇ ദിർഹത്തിലേക്ക് തുമ്മുകയും കറൻസി ഉപയോ​ഗിച്ചു തന്നെ ശരീരം വൃത്തിയാക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനെ ദുബയ് പോലിസ് അറസ്റ്റ് ചെയ്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് യുവാവിനെ തേടി പോലിസെത്തിയത്.

 

അറസ്റ്റിലായ യുവാവിനെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ദുബയ് പോലിസ് അറിയിച്ചു. രാജ്യത്തെയോ രാജ്യത്തിന്റെ അടയാളങ്ങളെയോ അവമതിക്കുന്നതിന് പത്തുലക്ഷം ദിർഹം വരെ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിലവിലുള്ള സൈബർ കുറ്റകൃത്യ നിയമമെന്നും പോലിസ് വ്യക്തമാക്കി.

 

സാധാരണ ​ഗതിയിൽ കുറ്റവാളികളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ യുഎഇ പുറത്തുവിടാറില്ലെങ്കിലും കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ മുൻകരുതൽ നടപടികളെ പരിഹസിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കുമെന്ന് പോലിസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. നിരുത്തരവാദപരമായ പെരുമാറുന്ന ഇത്തരക്കാരെ ഭാവിയിൽ മറ്റാരും ജോലി നൽകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നും ദുബയ് പോലിസ് ഉദ്യോ​ഗസ്ഥനായ കേണൽ സഈദ് അൽ ഹാജരി കൂട്ടിച്ചേർത്തു. അതേസമയം അറസ്റ്റിലായ യുവാവിന്റെ പേരുവിവരങ്ങൾ പോലിസ് പുറത്തുവിട്ടിട്ടില്ല.

 

May 18, 2020, 19:58 pm

Advertisement