28 Thursday
October , 2021
4.56 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ


 

കണ്ണൂർ ശ്രീകണ്ഠപുരത്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. കണ്ണൂർ കുടിയാൻമലയിലാണ് നാടിനെ നടുക്കിയ സംഭവം. എരുവേശി അംശം മുയിപ്ര പുള്ളിമാൻകുന്നിലെ മാവിലവീട്ടിൽ സതീശൻ (38) ആണ് ആറു മാസം പ്രായമായ മകൻ ധ്യാൻദേവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വെട്ടേറ്റ ഭാര്യ അഞ്ജു ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

 

കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുണ്ടക്കുന്നിൽ ഇന്ന് രാവിലെ 9.10 ഓടെയാണ് സംഭവം. വീടിന്റെ വാതിലുകൾ അകത്ത് നിന്ന് അടച്ച ശേഷം സതീശൻ ഭാര്യ അഞ്ജുവിനെയും കുഞ്ഞിനെയും കറിക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. അഞ്ജുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാതിൽ പൊളിച്ച് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. 

 

എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും ധ്യാൻ ദേവ് മരിച്ചിരുന്നു. കഴുത്തിന് വെട്ടേറ്റ അഞ്ജുവിന്റെ നില അതീവ ഗുരുതരമാണ്. ഭാര്യയെയും മകനെയും ആശുപത്രിയിലെക്ക് മാറ്റിയതിന് പിന്നാലെ സതീശൻ കഴുത്തറത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. 

 

സതീശന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സതീശൻ നേരത്തെ ഗൾഫിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാൾ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. 

September 24, 2021, 21:31 pm

Advertisement

Advertisement