13 Thursday
August , 2020
10.37 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ആരെങ്കിലും സഹായിക്കൂ എന്ന് കേണപേക്ഷിച്ചിട്ടും ആളുകൾ നോക്കിനിന്നു; നടുറോഡിൽ യുവാവിന് ദാരുണാന്ത്യം


പത്തനംതിട്ട തിരുവല്ലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. തലവഴി സ്വദേശി ജിബുവാണ് മരിച്ചത്. അപകടം നടന്നിട്ടും ആളുകൾ ആശുപത്രിയിലെത്തിക്കാനോ സഹായിക്കാനോ തയ്യാറാവാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. 

 

മാവേലിക്കര തിരുവല്ല വളഞ്ഞവട്ടത്ത് സംസ്ഥാന പാതയിൽ പുളിക്കീഴിൽ ഇന്ന് രാവിലെ പത്തേകാലോടെയാണ് അപകടം ഉണ്ടായത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയിൽ തെന്നിമാറി എതിർ വശത്ത് നിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. 

 

കാറോടിച്ചിരുന്ന നിരണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ദീപ്തി ഉടൻ തന്നെ ചാടിയിറങ്ങി യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയെങ്കിലും സ്ഥലത്ത് ഉണ്ടായിരുന്നവർ കാഴ്ചക്കാരായി നിന്നു. ഇതോടെ 20 മിനിറ്റാണ് യുവാക്കൾ റോഡിൽ കിടന്നത്.

 

അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന ജിബു ആശുപത്രിയിൽ എത്തിക്കവെ രക്തം വാർന്ന് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജെബിനും സാരമായി പരിക്കേറ്റു. 

 

അതേസമയം, കോവിഡ് ആശങ്ക കാരണമാകാം ജനങ്ങൾ മാറിനിന്നതെന്ന് സ്ഥലം എസ്എച്ച്ഒ പ്രതികരിച്ചു. അപകടങ്ങൾ ഉണ്ടായാൽ ഇനിയെങ്കിലും 112ല്‍ വിളിച്ച് സഹായം തേടണമെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു.

August 01, 2020, 20:24 pm

Advertisement

Advertisement