24 Friday
September , 2021
11.56 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്ത പിതാവിനെ കുത്തിക്കൊന്ന മകന് വധശിക്ഷ


 

മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനു പിതാവിനെ ക്രൂരമായി കുത്തിക്കൊന്ന യുഎഇ പൗരന് വധശിക്ഷ. കഴിഞ്ഞവർഷം റമദാനിൽ തറാവീഹ് നമസ്കാരത്തിനിടെയായിരുന്നു മയക്കുമരുന്നിന് അടിമയായ യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്. 36 തവണയാണ് ഇയാൾ പികാവിനെ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിയത്. അൽ ഐൻ ക്രിമിനൽ കോടതിയാണ് പ്രതിയെ വധശിക്ഷയ്ക്കു വിധിച്ചത്.

 

ദിയാദനം(നഷ്ടപരിഹാരത്തുക) നൽകി വധശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള യുവാവിന്റെ നീക്കത്തെ കുടുംബം തടയുകയായിരുന്നു. യുവാവ് സ്ഥിരമായി പിതാവിനോട് പണം ചോദിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മയക്കുമരുന്ന് വാങ്ങാനാണ് മകൻ പണം ചോദിക്കുന്നതെന്ന് അറിയാവുന്ന പിതാവ് ആവശ്യം നിരാകരിക്കുകയുമാണ് ചെയ്തിരുന്നത്. ഈയവസരങ്ങളിലൊക്കെയും യുവാവ് പിതാവിനെ മർദ്ദിക്കുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനു മൊഴി നൽകിയിരുന്നു.

 

കൊലപാതകം നടത്തിയ ദിവസം യുവാവ് തന്ത്രപൂർവം പിതാവിനെ  മുറ്റത്തേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് തുരുതുരാ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഈ ദൃശ്യം ബാൽക്കണിയിൽ നിന്നു കണ്ട പ്രതിയുടെ സഹോദരൻ ഓടിയെത്തി പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോവാൻ ശ്രമിച്ചെങ്കിലും ഇതു തടയാൻ പിതാവിനെ കയറ്റിയ സഹോദരന്റെ കാറിൽ പ്രതി മറ്റൊരു വാഹനം നിരവധി തവണ ഇടിച്ചുകയറ്റി.  

 

കരച്ചിൽ കേട്ടെത്തിയ മറ്റൊരു മകൻ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ പരിക്ക് ​ഗുരുതരമായതിനാൽ അദ്ദേഹം വൈകാതെ മരിച്ചു.

 

പിതാവിനെ അതിക്രൂരമായി ആക്രമിച്ച പ്രതി അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോവാനുള്ള നീക്കം തടഞ്ഞ കാര്യവും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തുകയും പരമാവധി ശിക്ഷ നൽകണമെന്ന് അഭ്യർഥിക്കുകയായിരുന്നു.

 

പ്രതി കൃത്യം നിർവഹിച്ചപ്പോൾ ലഹരിയിലായിരുന്നുവെന്നും ചെയ്യുന്നതിനെക്കുറിച്ച് ബോധവാനായിരുന്നില്ലെന്നുമുള്ള പ്രതിഭാ​ഗം അഭിഭാഷകന്റെ വാദം കോടതി തള്ളി. പ്രതിയെ പരിശോധിച്ച മെഡിക്കൽ സമിതിയുടെ റിപോർട്ട് പരി​ഗണിച്ചായിരുന്നു കോടതി നടപടി.

 

September 13, 2021, 23:08 pm

Advertisement

Advertisement