ജെസിബി കൈ കൊണ്ട് മണ്ണ്മാന്തുക മാത്രമല്ല വേണമെങ്കിലും പുറവും ചൊറിയാം. രസകരവും അതേസമയം അപകടംപിടിച്ചതുമായ ഈ രംഗം ഏതോ നിർമാണകേന്ദ്രത്തിൽ നിന്നുള്ളതാണ്. മധ്യവയസ്കനായ ഒരാൾ ആദ്യം തോർത്തുപയോഗിച്ച് പുറം ഉരയ്ക്കുന്നതും പിന്നീട് ജെസിബിയുടെ കൈയുടെ ചുവട്ടിൽ പോയി കുനിഞ്ഞുനിൽക്കുകയും ഓപറേറ്റർ വാഹനത്തിന്റെ കൈ ഉപയോഗിച്ച് പുറം ചൊറിഞ്ഞുകൊടുക്കുകയുമാണ്. കണ്ടുനിൽക്കുന്നവർ ഇതുകണ്ട് ചിരിക്കുന്നത് വീഡിയോയിൽ കേൾക്കാം.
അതേസമയം ജെസിബി ഡ്രൈവറുടെയും പുറംചൊറിയാൻ ജെസിബി കൈയുടെ കീഴിൽ പോയി നിന്നുകൊടുത്ത മധ്യവയസ്കന്റെയും നടപടിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ജെസിബി ഓപറേറ്ററുടെ ചെറിയൊരു പിഴവുപോലും കൂറ്റൻ യന്ത്രക്കൈയുടെ കീഴിൽ നിന്നയാളുടെ ജീവനെടുക്കുകയോ ഗുരുതരപരിക്കിനു കാരണമാവുകയോ ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടി.
October 14, 2020, 23:02 pm