25 Saturday
January , 2020
4.03 PM
livenews logo
flash News
പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ് ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാന്റെ തിരിച്ചടി: കൂടുതൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി; ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ആസാദെത്തുന്നു; ആദ്യം കോഴിക്കോട്

74ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കി വൈദ്യശാസ്ത്രത്തിലെ അപൂര്‍വതയായി മംഗയമ്മ

September 05, 2019, 19:54 pm

ഗുണ്ടൂര്‍: 74ാം വയസ്സില്‍ മംഗയമ്മ നടന്നുകയറിയത് വൈദ്യശാസ്ത്രത്തിലെ അപൂര്‍വതകളിലേക്കാണ്. കുഞ്ഞിന് ജന്മം നല്‍കുന്ന ലോകത്തിലെ പ്രായമേറിയ വനിതയെന്ന റെക്കോഡാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനി സ്വന്തം പേരിലാക്കിയത്. സന്തോഷം ഇരട്ടിയാക്കി അവര്‍ ജന്മം നല്‍കിയത് ഇരട്ടകണ്‍മണികള്‍ക്കാണ്. കൃത്രിമബീജസങ്കലനത്തിലൂടെയായിരുന്നു(ഐവിഎഫ്) അവര്‍ ഗര്‍ഭം ധരിച്ചത്. അഹല്യ നഴ്‌സിങ് ഹോമില്‍ വച്ചാണ് ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. അമ്മയും ഇരട്ടക്കുട്ടികളും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാരുടെ സംഘത്തെ നയിച്ച എസ് ഉമാശങ്കര്‍ വ്യക്തമാക്കി.

 

വൈദ്യശാസ്ത്രത്തിലെ അദ്ഭുതമെന്നാണ് അവര്‍ മംഗയമ്മയുടെ അപൂര്‍വനേട്ടത്തെ വിശേഷിപ്പിച്ചത്. കുഞ്ഞിന് ജന്മം നല്‍കുന്ന ലോകത്തിലെ ഏറ്റവും പ്രായംചെന്ന സ്ത്രീയാണ് മംഗയമ്മയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ഹരിയാന സ്വദേശിയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്. 2016ല്‍ 70ാം വയസ്സിലായിരുന്നു ദല്‍ജിന്ദര്‍ കൗര്‍ എന്ന വൃദ്ധ കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്.

 

വിവാഹിതയായി 54 വര്‍ഷം കഴിഞ്ഞിട്ടും മംഗയമ്മയ്ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് വൈ രാജയോടൊപ്പം അവര്‍ കഴിഞ്ഞവര്‍ഷം ഐവിഎഫ് ചികില്‍സ നല്‍കുന്ന സംഘത്തെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിച്ചു. വൃദ്ധദമ്പതികളുടെ ആവേശവും മംഗയമ്മയുടെ ആരോഗ്യസ്ഥിതിയും അനുകൂല സാധ്യതയും കണക്കിലെടുത്ത് സംഘം ഐവിഎഫ് ചികില്‍സ വാഗ്ദാനം നല്‍കുകയും ചെയ്തു.

 

ദൈവം എന്റെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കിയെന്നായിരുന്നു പ്രസവശേഷം മംഗയമ്മ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്. ഭര്‍ത്താവ് രാജറാവുവും കുടുംബാംഗങ്ങളും മധുരം വിതരണം നല്‍കി ഇരട്ടക്കുട്ടികളുടെ പിറവി ആഘോഷിച്ചു.

 

നിരവധി പരിശോധനകള്‍ക്കു ശേഷമാണ് മംഗയമ്മയെ ഐവിഎഫ് ചികില്‍സയ്ക്കു തിരഞ്ഞെടുത്തുതെന്ന് ഡോ. ഉമാശങ്കര്‍ പറയുന്നു. ഒമ്പതുമാസക്കാലം മംഗയമ്മയെ നിരീക്ഷിക്കാന്‍ പത്തുഡോക്ടര്‍മാരുടെ സംഘം പ്രവര്‍ത്തിച്ചു. ഗര്‍ഭം എട്ടാം മാസമെത്തിയപ്പോള്‍ പരമ്പരാഗത ചടങ്ങായ സീമന്തം നടത്തണമെന്ന് ദമ്പതികള്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ഥിക്കുകയുണ്ടായി. എന്നാല്‍ കാത്തിരിക്കൂ എന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. തുടര്‍ന്ന് ശസ്ത്രക്രിയ നിശ്ചയിച്ച ദിവസം ആശുപത്രിക്കകത്ത് ചടങ്ങ് നടത്തി. ദമ്പതികളെ ആശുപത്രി ജീവനക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവര്‍ ആശിര്‍വദിച്ചു.

 

September 05, 2019, 19:54 pm

Advertisement