28 Friday
February , 2020
10.12 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്


ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ നടപടികൾ സംസ്ഥാനം നിർത്തിവച്ചെന്ന് പറയുമ്പോഴും ആശങ്കകൾ ബലപ്പെടുത്തി മറുവശത്ത് കണക്കെടുപ്പ് നീക്കങ്ങൾ നിർബാധം തുടരുന്നു. കേരളത്തിൽ എൻപിആർ നടപ്പാക്കാനുള്ള കണക്കെടുപ്പിനായി അധ്യാപകരെ നിയമിക്കാൻ ആവശ്യപ്പെട്ട് മഞ്ചേരി നഗരസഭാ സെക്രട്ടറി സ്കൂളുകൾക്കു നൽകിയ നിർദേശം പുറത്തുവന്നു. ഇതോടെ, നടപടികൾ റദ്ദാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദമാണ് പൊളിയുന്നത്. ഈ മാസം 21നാണ് മഞ്ചേരി ന​ഗരസഭ ഇത്തരമൊരു നോട്ടീസ് പുറത്തിറക്കിയത്.

 

എൻപിആർ അപ്ഡേഷനും 2021ലെ സെൻസസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനുമായി ഉദ്യോ​ഗസ്ഥരെ നിയമിക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവാണ് ഇതിനൊപ്പം മ‍ഞ്ചേരി ന​ഗരസഭ വച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് സെൻസസിന്റെ സംസ്ഥാന കാര്യാലയത്തിൽ നിന്നുള്ള ഈ ഉത്തരവിൽ റെഫറൻസായി നൽകിയിരിക്കുന്നത് 2019 നവംബർ 12ലെ സംസ്ഥാന സർക്കാരിന്റെ (പൊതുഭരണ വകുപ്പ്) ഉത്തരവാണ്. ഈ മാസം 14നാണ് കേന്ദ്രസർക്കാരിന്റെ ഉത്തരവ് മഞ്ചേരി ന​ഗരസഭയ്ക്ക് അയയ്ക്കുന്നത്. സംസ്ഥാന സർക്കാർ ഈ ഉത്തരവ് പിൻവലിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ഉത്തരവിൽ ഇക്കാര്യം പരാമർശിക്കുമായിരുന്നില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ വാദം കളവാണെന്ന് വ്യക്തമാകുന്നത്.

 

മുഖ്യമന്ത്രി നവംബറിൽ ഇറക്കിയ ഈ ഉത്തരവ് എല്ലാ വകുപ്പ് തലവന്മാർക്കും ലാൻഡ് റവന്യൂ കമ്മീഷണർക്കും അഡീഷണൽ ലാൻഡ് റവന്യൂ കമ്മീഷണർക്കും എല്ലാ ജില്ലാ കളക്ടർമാർക്കും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തിനും ഡിഡി ഓഫ് എജ്യുക്കേഷനും ആണ് അയച്ചിരിക്കുന്നത്. പഞ്ചായത്ത്/മുനിസിപാലിറ്റി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ലഭിച്ചിരിക്കുന്ന ഈ ഉത്തരവ് നിലനിൽക്കുന്നതിനാൽ ആണ് ന​ഗരസഭകൾ എൻപിആർ വിവരശഖരണത്തിനായി അധ്യാപകരെ ആവശ്യപ്പെട്ടുന്ന നോട്ടീസ് പുറത്തിറക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇറക്കിയ ഈ ഉത്തരവ് റദ്ദാക്കണം എന്ന ആവശ്യമാണ് പൊതുവെ ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എം കെ മുനീർ എംഎൽഎയും രം​ഗത്തെത്തി.   

കേരളത്തിൽ എന്‍പിആര്‍ ഉത്തരവ് മുഖ്യമന്ത്രി പിന്‍വലിച്ചിട്ടില്ലെന്നും കേരളത്തിൽ എൻപിആർ നടപ്പാക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇത് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ്, താമരശ്ശേരി തഹസീൽദാർ ഇതേ ആവശ്യമുന്നയിച്ചുള്ള ഉത്തരവിറക്കിയപ്പോൾ സംഭവം വിവാദമായിരുന്നു. ഇതോടെ, ഇത്തരം ഉത്തരവ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ മുഴുവൻ കളക്ടർമാർക്കും ഉത്തരവ് നൽകുകയും ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ മാസം 16ന് ആണ് എൻപിആറുമായി ഒരു നടപടിക്കും സർക്കാർ ഇല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിനു വേണ്ടി പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്.

 

അന്നത്തെ നോട്ടീസ് ഒരു ക്ലറിക്കൽ പിഴവ് ആണെന്നും പിൻവലിക്കുകയാണെന്നുമായിരുന്നു തഹസീൽദാറുടെ വാദം. എന്നാൽ, നേരത്തെ, സെൻസസ് പ്രക്രിയയ്ക്കായി തീരുമാനിച്ച ഫീൽഡ് ട്രെയിനികളുടെ പേരു വിവരങ്ങൾ ആവശ്യപ്പെട്ട് എൻപിആർ സബ് ജില്ലാ രജിസ്ട്രാറുമാർ (തഹസീൽദാർ) അവരുടെ അധികാര പരിധിയിലെ കോളേജ് പ്രിൻസിപ്പൽമാർക്ക് നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞമാസം 31നാണ് സെൻസസ് 2011നുള്ള ഫീൽഡ് ട്രെയിനികളുടെ പൂർണ വിവരങ്ങൾ നൽകണം എന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽമാർക്ക് നോട്ടീസ് അയച്ചത്. ഓരോ കോളേജുകളും 20 ട്രെയിനികളുടെ വ്യക്തിവിവരങ്ങൾ നൽകണം എന്നാണ് നോട്ടീസിൽ പറയുന്നത്. 

 

എൻപിആർ നിർത്തിവയ്ക്കാനുള്ള ഉത്തരവ് ഡിസംബർ 20നാണ് സർക്കാർ പുറത്തിറക്കുന്നത്. എൻആർസി നടപ്പാക്കുന്നതിന് മുന്നോടിയായാണ് എൻപിആർ എന്ന ആരോപണം ദേശീയതലത്തിൽ ശക്തമായതോടെയാണ് സർക്കാർ പുതുക്കിയ ഉത്തരവുമായി രം​ഗത്തെത്തിയത്. എന്നാൽ നവംബർ 12ന് ഇറക്കിയ ആദ്യ ഉത്തരവ് റദ്ദാക്കാതെ എൻപിആർ നടപ്പാക്കില്ല എന്നു പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നാണ് ആരോപണം. അതിനാൽ അതാണ് സർക്കാർ ആദ്യം റദ്ദ് ചെയ്യേണ്ടതെന്നാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആവശ്യം. 

January 27, 2020, 19:26 pm

Advertisement