31 Sunday
May , 2020
9.00 PM
livenews logo
flash News
മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം ക്വാറന്റൈൻ ലംഘിച്ചെന്ന് ആരോപണം; ആരോ​ഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു

സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ്


സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ ശ്രമിക്കുന്നതിനു പകരം എതിരാളികളുടെ മേൽ കുറ്റം ചാർത്താനാണ് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ശ്രമിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. 16 ലക്ഷം നിക്ഷേപകരെ പ്രതികൂലമായി ബാധിച്ച പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപറേറ്റീവ്(പിഎംസി)ബാങ്ക് പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു മൻമോഹൻ സിങ്ങിന്റെ വാക്കുകൾ. ജനസൗഹൃദ നയങ്ങൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരും മഹാരാഷ്ട്ര സർക്കാരും തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന ഇപ്പോഴാണ് കണ്ടത്. അതേക്കുറിച്ച് പ്രതികരിക്കാൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ സാമ്പത്തികരം​ഗത്തെ മെച്ചപ്പെടുത്താൻ പോവുന്നതിനു മുമ്പ് അതിന്റെ പ്രശ്നങ്ങളും മറ്റും അറിയാൻ ശ്രമിക്കണം. കുറ്റം പ്രതിപക്ഷത്തിനു മേൽ ചാർത്താനാണ് സർക്കാർ ശ്രമം. സാമ്പത്തികരം​ഗത്തിന്റെ ഉയർച്ചയ്ക്ക് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കൽ സഹായിക്കില്ലെന്നും പകരം പരിഹാരം കാണുകയാണ് വേണ്ടതെന്നും മൻമോഹൻസിങ് കേന്ദ്രസർക്കാരിനെ ഉപദേശിച്ചു.

 

എന്റെ ഭരണകാലത്ത് സംഭവിച്ചതു സംഭവിച്ചു. കുറച്ച് പോരായ്മകൾ ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾക്ക് എല്ലാകാലത്തും യുപിഎയ്ക്കു മേൽ പഴിചാരാൻ കഴിയില്ല. അഞ്ചുവർഷമായി നിങ്ങളാണ് അധികാരത്തിലെന്നും മൻമോഹൻ സിങ് ഓർമിപ്പിച്ചു.

 

പൊതുമേഖലാ ബാങ്കുകളുടെ ദുരവസ്ഥയ്ക്കു കാരണം മൻമോഹൻ സിങ്ങും ആർബിഐ ​ഗവർണർ രഘുറാം രാജനും ആണെന്ന നിർമലാ സീതാരാമന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

October 17, 2019, 15:24 pm

Advertisement