15 Thursday
April , 2021
6.29 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മൻസൂർ വധം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി


കണ്ണൂർ: കടവത്തൂർ പുല്ലൂക്കരയിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ സിപിഐഎം പ്രവർത്തകർ വെട്ടിക്കൊന്ന കേസിന്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന്​ കണ്ണൂർ സിറ്റി പൊലീസ്​ കമ്മീഷണർ ആർ ഇള​ങ്കോ​. ഡിവൈഎസ്​പി ഇസ്​മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ഇന്നു ​തന്നെ അന്വേഷണം ഏറ്റെടുക്കും.

 

സംഭവത്തിൽ അയൽവാസിയും സിപിഐഎം പ്രവർത്തകനുമായ ഷിനോസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ നേതാവ് സുഹൈൽ പുല്ലൂക്കരയുടെ നേതൃത്വത്തിലുള്ള 20അം​ഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ദൃക്സാക്ഷികൾ പറയുന്നു.

 

അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകളും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. സംഭവ സ്ഥലത്തു നിന്ന് വെട്ടിക്കൊല്ലാനുപയോ​ഗിച്ച വാളും കണ്ടെടുത്തു. ആക്രമണത്തിൽ സഹോദരൻ മുഹ്സിന്​ (27) സാരമായി പരിക്കേറ്റിരുന്നു. 

 

കഴിഞ്ഞദിവസം പോളിങ് ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. തർക്കത്തിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകന്‍ സുഹൈൽ പുല്ലൂക്കര വാട്ട്സ്ആപ്പിലൂടെ ഭീഷണി സ്റ്റാറ്റസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി ആക്രമണം ഉണ്ടായത്. 

 

കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെ മൻസൂറിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്നപ്പോഴാണ്​ സഹോദരൻ മൻസൂറിന്​ വെട്ടേറ്റത്. മുഹ്​സിൻ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ചു കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്​. 

 

മൂന്നംഗ സംഘം ബൈക്കുകളിലായെത്തിയായിരുന്നു ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഈ സമയം മറ്റൊരു സംഘം വടിവാൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമികളുടെ ലക്ഷ്യം മുഹ്‍സിന്‍ ആയിരുന്നു. 

April 08, 2021, 16:26 pm

Advertisement

Advertisement