18 Saturday
January , 2020
11.27 AM
livenews logo
flash News
ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

ഇരുചക്ര വാഹന വിപണി കീഴടക്കാൻ ഇലക്ട്രിക് മോട്ടോർ സൈക്കിൾ മാന്റിസ് വരുന്നു

December 07, 2019, 18:38 pm

ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ ദൂരം സഞ്ചരിക്കും. മണിക്കൂറിൽ 140 കിലോമീറ്റർ വേ​ഗതയും കൈവരിക്കും. ബം​ഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർക്സ എനർജീസ് എന്ന കമ്പനി നിർമിച്ച ഇലക്ട്രിക് മോട്ടോർ സൈക്കിളാണിത്. പേര് മാന്റിസ്. ഇന്ത്യ ബൈക്ക് വീക്ക് 2019ൽ അവതരിപ്പിച്ച മാന്റിസ് 2020 പകുതിയോടെ മാത്രമേ വിപണിയിലെത്തൂ. 9 കിലോവാട്ട്സ് ബാറ്ററിയാണ് ബൈക്കിലുള്ളത്. മൂന്നരമണിക്കൂറാണ് ബാറ്ററി ചെയ്യാനാവശ്യമായ സമയം.

 

ബൈക്കിനു ഡിജിറ്റൽ ഡാഷ്ബോർഡും ഓട്ടത്തിന്റെ വിശദാംശങ്ങൾ അറിയുന്നതിന് മൊബൈൽ ആപ്ലിക്കേഷനുമുണ്ട്. ബാറ്ററി ചാർജ്, വാഹനത്തിന് ചെയ്യേണ്ട അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇങ്ങനെ അറിയാൻ കഴിയും.   

 


നൂറിലേറെ പ്രഫഷണലുകളും അർധ പ്രഫഷണലുകളും സ്ഥിര യാത്രികരുമാണ് മാന്റിസിന്റെ പരീക്ഷണയോട്ടങ്ങൾ നടത്തിയതെന്ന് ഓർക്സ എനർജീസ് പറയുന്നു. 2015ലാണ് പ്രജ് വൽ സബ്നിത്, രഞ്ജിത രവി എന്നിവർ ചേർന്ന് ഓർക്സ എനർജീസ് ആരംഭിക്കുന്നത്.

December 07, 2019, 18:38 pm

Advertisement