28 Thursday
October , 2021
4.33 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട്


 

ഇല്ലാത്ത നാർകോട്ടിക് ജിഹാദ് ആരോപിച്ച് വിദ്വേഷ പ്രചരണം നടത്തിയ പാലാ ബിഷപ്പിനും അയാളെ പിന്തുണച്ച് രം​ഗത്തെത്തിയ വിവിധ സഭകൾക്കും രൂപതകൾക്കും ബിഷപ്പുമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാര്‍ സഭാ മുന്‍ വക്താവും ക്രൈസ്തവ പണ്ഡിതനുമായ ഫാദര്‍ പോള്‍ തേലക്കാട്ട്.

 

കേരളത്തില്‍ അധികാരത്തിലെത്താനുള്ള ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് ചില ക്രൈസ്തവ പുരോഹിതര്‍ വഴിപ്പെടുകയാണെന്ന് ഫാ. പോള്‍ തേലക്കാട്ട് തുറന്നടിച്ചു. ഹിന്ദു സമുദായത്തില്‍ നിന്ന് ആവശ്യത്തിന് പിന്തുണ കിട്ടാതിരിക്കുമ്പോള്‍ സുറിയാനി ക്രിസ്ത്യാനികളെ കൂടെച്ചേര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇത് വേദനാജനകമായ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗം കത്തോലിക്കാ സഭയിലെ ധാര്‍മിക നേതൃത്വത്തിന്‍റെ അപചയമാണെന്നും തേലക്കാട്ട് പറഞ്ഞു. സൗഹാര്‍ദ അന്തരീക്ഷത്തെ അത് കലുഷിതമാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന സംഘ്പരിവാറിന്റേയും തീവ്ര ക്രിസ്ത്യൻ ​വൈദികരുടേയും ​ഗ്രൂപ്പുകളുടേയും കുപ്രചരണം തള്ളി നേരത്തെ അദ്ദേഹം രം​ഗത്തെത്തിയിരുന്നു. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നും പൊലീസും കോടതികളും സംസ്ഥാന- കേന്ദ്ര സർക്കാരുകളും എൻഐഎയും തന്നെ അത് വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

 

ലൗ ജിഹാദ് മിഥ്യയാണ് എന്നു താനല്ല പറയുന്നത്. കേരളത്തിലെ പൊലീസ് വകുപ്പാണ്. 2018ല്‍ ഹാദിയ കേസ് പരിഗണിച്ച സുപ്രീംകോടതി ലൗ ജിഹാദിനെക്കുറിച്ച് അന്വേഷിക്കാന്‍ ബിജെപി സര്‍ക്കാരിന്റെ എന്‍ഐഎയോടാണ് ആവശ്യപ്പെട്ടത്. അവരും കേരള പൊലീസിന്റെ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ അതുണ്ടെന്ന് പറയുന്നവർക്ക് തെളിവുകൾ പൊലീസിലോ കോടതിയിലോ ഹാജരാക്കി നിലപാട് തിരുത്താം.

 

കേരളത്തില്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ വര്‍ധിക്കുന്നു എന്നു മാത്രമല്ല, വൈദികരിലും കന്യാസ്ത്രീകളിലും മെത്രാന്മാരില്‍ വരെ ഇങ്ങനെയുള്ളവര്‍ ഉണ്ട്. ഇത് കേരളത്തിലെ മുസ്‌ലിം സമുദായത്തോടു ചെയ്യുന്ന വാചികമായ അക്രമമാണ്. ഇങ്ങനെ വെറുപ്പും വിദ്വേഷവും പരത്തുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ബര്‍ണാര്‍ദ് കുരിശുയുദ്ധം പ്രസംഗിച്ച കാലത്തിലും ലോകത്തിലുമല്ല നാം ജീവിക്കുന്നത്. മനുഷ്യര്‍ക്കു ചരിത്രബോധമുണ്ട്; ചരിത്രത്തില്‍നിന്നു നാം പഠിക്കാനുമുണ്ട്.

 

ലൗ ജിഹാദിനു തെളിവുകളായി ചിലര്‍ ചൂണ്ടിക്കാട്ടുന്നത് മുസ്‌ലിം യുവാവ് ക്രൈസ്തവ യുവതിയെ കല്യാണം കഴിച്ച് മതം മാറി ജീവിക്കുന്നതാണ്. ഇങ്ങനെ കേരള സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് ലൗ ജിഹാദിന് അതും തെളിവാണോ? മിശ്രവിവാഹങ്ങള്‍ ഉണ്ടാവും. അങ്ങനെ വിവാഹിതരാവാന്‍ യുവാവും യുവതിയും തീരുമാനിച്ചാല്‍, അതിന് അവകാശമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. മിശ്രവിവാഹം ലൗ ജിഹാദാവില്ലെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.

September 24, 2021, 17:42 pm

Advertisement

Advertisement