29 Saturday
February , 2020
3.56 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

മാപ്പിള പെരുമ 2020 വെള്ളിയാഴ്ച; പി കെ അബ്ദുറബ്ബ് എംഎൽഎ പങ്കെടുക്കും


ദുബയ്: സാമൂഹിക നവോത്ഥാന- സാംസ്കാരിക ഉന്നതിക്ക് സംഭാവനകൾ നൽകിയ പൈതൃക കലകളെ പ്രവാസലോകത്ത്‌ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ദുബയ് കെ.എം.സി.സി .തിരുരങ്ങാടി  മണ്ഡലം കമ്മിറ്റി- മാപ്പിളപ്പെരുമ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14ന് ഉച്ചക്ക് 2 മണിക്ക് ദുബയ് കരാമ സെന്ററിലെ കൺവൻഷൻ ഹാളിലാണ് പരിപാടി. തനത് മാപ്പിള കലകളുടെ അവതരണങ്ങളും ഇശൽ ശാഖകളിലെ വൈവിധ്യമാർന്ന ഈണങ്ങളും മാപ്പിളപ്പെരുമയുടെ അരങ്ങിലെത്തും. പി കെ അബ്ദുറബ്ബ് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

 

ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പുരസ്‌കാരം നൽകി ആദരിക്കും. എംകെ ഹാജി, കെ അവുക്കാദർകുട്ടി നഹ, സി.പി കുഞ്ഞാലിക്കുട്ടി കേയി, എ.വി മുഹമ്മദ് എന്നീ പ്രമുഖരുടെ പേരിലുള്ള പുരസ്കാരങ്ങൾ നൽകിയാണ് ആദരവ് നൽകുന്നത്. ബഷീർ മണ്ണിൽതൊടി  (ജീവകാരുണ്യം ), എടരിക്കോട് ലത്തീഫ് ഹാജി ( സാമൂഹിക ഇടപെടൽ ),ഡോ.അലവിക്കുഞ്ഞ് പന്തക്കൻ( അക്കാദമിക് മികവ് ), ഇബ്രാഹിം കാരക്കാട് (സൂഫി സംഗീതം) തുടങ്ങിയവരെയാണ്  പുരസ്‌കാരം നൽകി ആദരിക്കുന്നത്. ചടങ്ങിൽ തിരുരങ്ങാടി കെഎംസിസി മണ്ഡലം കമ്മിറ്റി ഏപ്രിലിൽ സംഘടിപ്പിക്കുന്ന അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോയും  പ്രകാശനം ചെയ്യും. അൽരീം ഗ്രുപ്പ് ചെയർമാൻ  ദാസൻ ലോഗോ ഏറ്റുവാങ്ങും. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും

 

 

ഇതുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ ദിവസം ദുബയിൽ നടന്നു. പ്രസിഡന്റ് ടി പി സൈദലവിയുടെ അധ്യക്ഷതയിൽ  ദുബയ് കെഎംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി നേതാക്കളായ പി കെ അന്‍വര്‍ നഹ, ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി, ആര്‍ ഷുക്കൂര്‍, ഒ ടി സലാം, ഫൈസല്‍ തെന്നല, ഇ സാദിഖ്‌ അലി തുടങ്ങിയവര്‍ സംസാരിച്ചു. വി സി സൈദലവി, ടി സാദിഖ്‌, സാബിത്, ജബ്ബാര്‍, അസീസ് മണമ്മല്‍, സ്വാലിഹ്, ഇര്‍ഷാദ്‌ കുണ്ടൂർ,റഷീദ് ടി, റഹ്മത്തുല്ല തിരൂരങ്ങാടി ഖയ്യും എടരിക്കോട് തുടങ്ങിയവർ പങ്കെടുത്തു.

 

 

February 11, 2020, 23:21 pm

Advertisement