21 Tuesday
January , 2020
4.23 PM
livenews logo
flash News
നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന മരണം നാലായി, ദുരൂഹവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന സ്ഥിരീകരിച്ചു പൗരത്വനിയമത്തെ അനുകൂലിച്ച് സംസാരിക്കാത്തതിന് ദറസ് വിദ്യാർഥിക്ക് നേരെ ആക്രമണം; കേസെടുത്തു

ഇസ്മയിൽ ആയിറ്റിയുടെ വിയോഗം പ്രവാസികളടക്കമുളള ഗാനാസ്വാദകരെ കണ്ണീരിലാഴ്ത്തി

September 07, 2019, 10:50 am

ദുബയ് : പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഇസ്മയിൽ ആയിറ്റിയുടെ വിയോഗം പ്രവാസികളടക്കമുളള ഗാനാസ്വാദകരെ കണ്ണീരിലാഴ്ത്തി. കണ്ണൂർ ശരീഫ് പാടിയ 'ആറ്റൽ നബിയുടെ ഉമ്മത്തിമാർ ', സിഫ്രാൻ നിസാം പാടിയ  'വട്ടത്തിൽ പങ്ക തിരിപ്പിച്ച് ", രഹന പാടിയ 'മരണം വന്നു വിളിച്ചാൽ പോണം ', ആബിദ് കണ്ണൂർ ,ബെൻസീറ പാടിയ "ചന്ദനത്തിൻ മണിക്കട്ടിൽ അണിഞ്ഞൊരുങ്ങി ', , സുമി അരവിന്ദ് പാടിയ 'നൂറൊത്ത നബിയെ ഞാൻ കണ്ടതുമില്ല  '... ബെൻസീറ പാടിയ "ഇന്നലെ നീയെന്റെ .. എന്ന ഗസൽ ഗാനമടക്കം ഒട്ടനവധി ഗാനങ്ങൾക്ക്  അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

 

ഉയർന്ന സ്ഥായിയിൽ ഖവാലി ഗസൽ ഗാനങ്ങൾ  പാടുന്നതിൽ അപൂർവ്വ വൈദഗ്ധ്യവും  പ്രകടിപ്പിച്ചിരുന്ന  ഇസ്മയിൽ ഗൾഫിലെ അറിയപ്പെടുന്ന ഗായകനും കൂടിയാണ് .1985 കാലങ്ങളിൽ കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ദഫ് മത്സര വേദികളിലും ഇസ്മയിൽ നിറസാന്നിധ്യമായിരുന്നു. തൃക്കരിപ്പൂർ ആയിറ്റി സ്വദേശിയായ അദ്ദേഹം ഇപ്പോൾ മെട്ടമ്മലിലാണ് താമസം. ദീർഘകാലം പ്രവാസിയായിരുന്ന ഇസ്മയിൽ പത്ത് ദിവസങ്ങൾക്ക് മുമ്പാണ് അസുഖബാധിതനായി നാട്ടിൽ വന്നത്. വി.സി.മുഹമ്മദാജി, വി.വി.സാറുമ്മ എന്നിവരുടെ മകനാണ്. ഭാര്യ സബൂറ. ഏക മകൻ മുഹമ്മദ്.

 

ദുബായിലേയും കേരളത്തിലേയും മിക്ക വാട്ട്സാപ്പ് മാപ്പിളപ്പാട്ട് ഗ്രൂപ്പുകളിലും അംഗമായ ഇസ്മയിൽ ആയിറ്റിയുടെ വിയോഗത്തിൽ പ്രമുഖ മാപ്പിളപ്പാട്ട് ഗ്രൂപ്പായ ഇശൽമാല, സ്വരുമ കലാവേദി എന്നീ സംഘടനകൾക്ക് വേണ്ടി കമാല്‍ റഫീഖ്,സുബൈർ വെളളിയൌട്, ഹുസൈനാർ എടച്ചാക്കൈ ,എസ്.പി.മഹമൂദ് എന്നിവർ  അനുശോചിച്ചു

September 07, 2019, 10:50 am

Advertisement