7 Tuesday
July , 2020
4.51 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്



തൂത്തുക്കുടിയിൽ കസ്റ്റഡിയിൽ അച്ഛനും മകനും ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ അത്യപൂർവ നടപടിയുമായി മദ്രാസ് ഹൈക്കോടതി. തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റഡി മരണം നടന്ന സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് കോടതി ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതാണ് കാരണം.

 

സം​ഭ​വ​ത്തി​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും തെ​ളി​വു​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, കേ​സ് സി​ബി​ഐയ്​ക്ക് കൈ​മാ​റു​ന്ന കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ അറിയിച്ചിരുന്നു. 

 

കഴിഞ്ഞയാഴ്ചയാണ് സംഭവം. ലോക്ക്ഡൗണിൽ കടയടക്കാൻ പത്ത് മിനിറ്റ് വൈകിയെന്നാരോപിച്ച് സാത്താൻകുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത മൊ​ബൈ​ൽ​ഫോ​ൺ ക​ട​യു​ട​മ ജ​യ​രാ​ജ്, മ​ക​ൻ ഫെ​നി​ക്സ് എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷനിൽവച്ച് ഇരുവർക്കും ക്രൂരമായി മർദനമേറ്റതാണ് കാരണം. ക്രൂരമായ മര്‍ദനമാണ് ഇവര്‍ക്ക് ഏറ്റതെന്നും സ്വകാര്യഭാഗങ്ങളിലടക്കം കമ്പി കയറ്റിയും മുട്ടുകാൽ തല്ലിയൊടിച്ചും മറ്റും വലിയ രീതിയില്‍ ഇവരെ പൊലീസ് ആക്രമിച്ചിരുന്നു.

 

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശേഷവും ഇവര്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടർന്ന് ഇരുവരും കോവിൽപെട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇവിടെ വച്ച് കഴിഞ്ഞ തിങ്കളാഴ്ച രാത്രി പിതാവും ചൊവ്വാഴ്ച രാവിലെയോടെ മകനും മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ബെനിക്‌സിന്റെ ലുങ്കി ചോരയില്‍ മുങ്ങിയിരുന്നു. നിരവധി തവണയാണ് വസ്ത്രം മാറ്റേണ്ടി വന്നത്. വലിയ രക്തസ്രാവമാണ് ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ സാത്താൻകുളം ഇൻസ്‌പെക്ടർ ശ്രീധറിനെ സസ്‌പെൻഡ് ചെയ്യുക മാത്രമാണുണ്ടായത്.

 

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. നടന്നത് കൂട്ടായ ആക്രമണമാണെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. അമിതമായി രക്തസ്രാവം ഉണ്ടായതോടെ കടുംനിറത്തിലുള്ള ലുങ്കി കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും കോവിൽപ്പെട്ടി ജനറൽ ആശുപത്രി ഫിറ്റന്‌സ് സർട്ടിഫിക്കറ്റ് നൽകിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെമ്പാടും വലിയ പ്രതിഷേധമാണ് നടക്കുന്നത്.

June 29, 2020, 14:36 pm

Advertisement