15 Thursday
April , 2021
8.45 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മറിയാമ്മ വർക്കി അന്തരിച്ചു



ദുബയ്: ദുബയിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണിവര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി ദുബയില്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.

 

വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മൃതദേഹം ദുബയിൽ സംസ്കരിക്കും. 1959ൽ ആണ് മറിയാമ്മയും കുടുംബവും ദുബയിലെത്തുന്നത്. മറിയാമ്മയുടെ കുടുംബമാണ് ഗൾഫിലെ തന്നെ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ ഔവർ ഓൺ ഇംഗ്ലീഷ് സ്കൂൾ ദുബയിൽ സ്ഥാപിച്ചത്.  1968ൽ ആയിരുന്നു ഇത്.

 


രാജകുടുംബത്തിനടക്കം സ്വദേശി പ്രമുഖർക്ക് ഇംഗ്ലീഷ് പാഠങ്ങൾ പകർന്നു നൽകിയത് മറിയാമ്മയും മിഡിലീസ്റ്റ് ബ്രിട്ടീഷ് ബാങ്കിൽ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ഭർത്താവ് കെ എസ് വർക്കിയുമായിരുന്നു. മാഡം വര്‍ക്കി എന്നറിയപ്പെട്ടിരുന്ന മറിയാമ്മ യുഎഇയിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ വനിതകളില്‍ ഒരാളാണ്.

 

 

March 31, 2021, 23:17 pm

Advertisement

Advertisement