24 Friday
September , 2021
11.06 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

മറുത റിലീസ് സപ്തംബർ ഒമ്പതിന്


 

ഗ്ലോബൽ ഫിലിംസും ഹരിത ഫിലിം മീഡിയയും അണിയിച്ചൊരുക്കിയ മലയാളം സിനിമ " മറുത" ആക്ഷൻ ഒ ടി ടി യിൽ സെപ്റ്റംബർ ഒമ്പതിന് റിലീസ് ചെയ്യുന്നു.  ദേവൻ, മാമുക്കോയ, വിമൽരാജ്, സാജു കൊടിയൻ, പടന്നയിൽ, അബൂസലീം, ശരൺ, ബാബുസ്വാമി, കോഴിക്കോട് വിനോദ്, കുളപ്പുള്ളി ലീല, കോഴിക്കോട് ശാരദ, ഷാംലി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

 

ടി ജി രവിയുടെ മകൻ ശ്രീജിത്ത് രവി നായകനാവുന്ന മറുത എന്ന സിനിമയിൽ ഫിലിം ജേണലിസ്റ്റായ എം.കെ ഷെജിൻ  ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു. രചന സതീഷ് ബാബു മഞ്ചേരി നിർവഹിച്ചിരിക്കുന്നു. സയ്യിദ് ജിഫ്രിയുടെ സംവിധാനത്തിൽ ജോയ് ആൻറണിയുടെ ക്യാമറ മികവിൽ സായ് മണി എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.

 

തിരുമണിക്കര ഗ്രാമത്തിൽ ദുരൂഹ മരണങ്ങളും കൊലപാതകങ്ങളും ഒരു തുടർക്കഥയാണ്. കേരള കർണാടക അതിർത്തിയായ ഗുണ്ടൽപേട്ടിൽ നടന്ന ഈ മരണങ്ങളുടെ അന്വേഷണത്തിനായി ശക്തിവേൽ എന്ന പോലീസ് ഓഫിസർ എത്തുന്നു. ഉദ്വേഗജനകമായ സംഭവവികാസങ്ങളും ആക്ഷനും സസ്പെൻസും നിറഞ്ഞ കഥാസന്ദർഭങ്ങളും മറുതയുടെ പ്രത്യേകതയാണ്. വിശ്വാസവും യാഥാർഥ്യങ്ങളും ഇഴചേർന്ന ആക്ഷൻ, ഹൊറർ, ത്രില്ലർ ചിത്രമാണിത്.

 

ആചാര്യ ആനന്ദകൃഷ്ണൻ സംഗീതം നിർവഹിച്ച  ഗാനങ്ങൾക്ക് വാസു അരീക്കോട്, സുജിത്ത് കറ്റോട് ഗാനരചന നിർവഹിച്ചിരിക്കുന്നു. തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകരായ മനോ, പി ജയചന്ദ്രൻ, അനുശ്രീ, കെ എസ് ചിത്ര, സുനിൽകുമാർ, അനുരാധാ ശ്രീറാം, സുരേഷ് മേനോൻ, രഞ്ജിനി ജോസ്, എ ആർ ശശി, ഉണ്ണിമായ, അരുൺ കെ അനിൽ, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. പിആർഒ.എം കെ ഷെ ജിൻ ആലപ്പുഴ.

 

August 24, 2021, 19:41 pm

Advertisement

Advertisement