18 Friday
September , 2020
9.29 PM
livenews logo
flash News
ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം

തുടർച്ചയായ പതിനാറാം വർഷവും ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് കാറായി മാരുതി ആൾട്ടോ



തുടർച്ചയായ പതിനാറാം വർഷവും ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് കാറായി മാരുതി സുസുകി ആൾട്ടോ. രണ്ടായിരത്തിൽ ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്ത  ആൾട്ടോ 2004ലാണ് ബെസ്റ്റ് സെല്ലിങ് കാറായി മാറിയത്. ഉപയോ​ക്താക്കൾക്ക് താങ്ങാൻ കഴിയുന്ന വിലയും ഇന്ധന, പ്രവർത്തനക്ഷമതയുമാണ് ആൾട്ടോയെ ഈ നേട്ടത്തിനു സഹായിച്ചത്.

 

2008 ആയപ്പോഴേക്കും പത്തുലക്ഷം യൂനിറ്റുകൾ വിറ്റഴിച്ച ആൾട്ടോ 2012ൽ ഇത് 20 ലക്ഷം യൂനിറ്റുകളായി ഉയർത്തി. 2016ൽ ഇത് മുപ്പതുലക്ഷവും 2019ൽ 39 ലക്ഷവുമായി വിൽപ്പന ഉയർന്നു. 39 ലക്ഷം യൂനിറ്റ് കാറുകൾ വിൽക്കുന്ന ഇന്ത്യയിലെ ആദ്യ കാറെന്ന ഖ്യാതിയും ഇതോടെ ആൾട്ടോക്ക് ലഭിച്ചിരുന്നു.

 

2019ൽ മാത്രം ഒന്നരലക്ഷം ആൾട്ടോ കാറുകളാണ് വിറ്റുപോയതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിങ് ആന്റ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറയുന്നു.

 

ആൾട്ടോയുടെ പുതിയ വാഹനങ്ങളിൽ ഡ്രൈവർ സൈഡിൽ എയർ ബാ​ഗ് ഉണ്ട്. എബിഎസ്, ഇബിഡി, റിവേഴ്സ് പാർക്കിങ് സെൻസർ, ഹൈ സ്പീഡ് അലർട്ട് സംവിധാനം, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവ സജ്ജീകരിച്ചിരിട്ടുണ്ട്. ബിഎസ് 6 മാനദണ്ഡങ്ങൾക്കനുസൃതമായാണ് 2019ൽ മാരുതി ആൾട്ടോ നിർമിച്ചത്.

 

 

June 15, 2020, 13:01 pm

Advertisement

Advertisement