17 Tuesday
September , 2019
1.35 AM
livenews logo
flash News
സംവരണം: യോഗി ആദിത്യനാഥിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി കർണാടകയിൽ കന്നഡ മതി; അതിൽ വിട്ടുവീഴ്ചയില്ല; അമിത്ഷായുടെ ഹിന്ദി വാദം തള്ളി യെദ്യൂരപ്പ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കും; തബ്‌രീസ് അന്‍സാരിയുടെ ഭാര്യ പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു അസം ഒരു ഉദാഹരണമാണ്; യുപിയിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ആദിത്യനാഥ് ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ; നടപടി ഹേബിയസ് കോർപസ് പരി​ഗണിക്കാനിരിക്കെ കശ്മീരില്‍ സ്‌കൂളുകള്‍ അടഞ്ഞുതന്നെ; കുട്ടികളെ പഠിപ്പിക്കാന്‍ ബദല്‍മാര്‍ഗവുമായി അധികൃതര്‍ ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാതൃഭാഷ ഹിന്ദിയായവർ വെറും 26% മാത്രം; ഏറ്റവുമധികം സംസാരിക്കുന്നത് ഹിന്ദിയല്ലെന്ന് സെൻസസ് കണക്കുകൾ

തുടര്‍ച്ചയായ മൂന്നാം മാസവും മാരുതി സുസുക്കിയുടെ വില്‍പ്പന കുത്തനെ കുറഞ്ഞു

September 01, 2019, 12:38 pm

രാജ്യത്തെ സാമ്പത്തികവ്യവസ്ഥ താറുമാറായതിന്റെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. തുടര്‍ച്ചയായ മൂന്നാം മാസവും മാരുതി സുസുക്കിയുടെ വില്‍പ്പന കുത്തനെ കുറഞ്ഞുവെന്നതാണ് ഇവയില്‍ ഏറ്റവും ഒടുവിലത്തെ റിപോര്‍ട്ട്. 2019 ആഗസ്തില്‍ കമ്പനിക്ക് 34.4 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായത്. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ 147700 വാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷമിത് 97061 ആയി കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസവും വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് കമ്പനി നേരിട്ടത്.

 

ആള്‍ട്ടോ, പഴയ വാഗണ്‍ ആര്‍ മോഡലുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 71 ശതമാനത്തിന്റെ കുറവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 35895 വാഹനങ്ങളാണ് പ്രസ്തുത മോഡലുകളുടേതായി വിറ്റതെങ്കില്‍ ഈ മാസം ഇത് 10123 എണ്ണം മാത്രമാണ്.

 


പുതിയ വാഗണ്‍ ആര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, സെലേരിയോ, ഡിസയര്‍, ബലേനോ തുടങ്ങിയ മോഡലുകളെല്ലാം കൂടി 54274 യൂനിറ്റുകളാണ് വിറ്റുപോയത്. 2018 ആഗസ്തില്‍ പ്രസ്തുത വാഹനങ്ങളുടെ വില്‍പ്പന 71364 യൂനിറ്റുകളായിരുന്നു.

 

വാഹനവിപണി കനത്ത വെല്ലുവിളി നേരിടുന്നുവെന്ന റിപോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. വില്‍പ്പന ഗണ്യമായി കുറഞ്ഞതിനാല്‍ ഡീലര്‍ഷിപ്പ് ഏറ്റെടുത്തവര്‍ ഓഫിസുകള്‍ അടച്ചുപൂട്ടുകയും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡം മാറ്റം വരുത്തുന്നതിനാല്‍ പഴയ നിലവാരം അനുസരിച്ച് നിര്‍മിച്ച ആയിരക്കണക്കിന് പുത്തന്‍ വാഹനങ്ങളാണ് കമ്പനികള്‍ക്ക് ബാധ്യതയായിരിക്കുന്നത്. ഈ വര്‍ഷം വിറ്റഴിച്ചില്ലെങ്കില്‍ അവ പിന്നീട് വില്‍ക്കാന്‍ കഴിയില്ല എന്നത് കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

 

September 01, 2019, 12:38 pm