28 Friday
February , 2020
11.11 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

ഷഹീൻബാ​ഗിൽ പുതുചരിത്രം രചിച്ച് പതിനായിരങ്ങളുടെ റിപ്പബ്ലിക് ദിനാഘോഷം


ഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റേയും സൈന്യത്തിന്റേയും നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം പൊടിപൊടിക്കുമ്പോൾ മറ്റൊരു വ്യത്യസ്ത ആഘോഷവുമായി ഷഹീൻബാ​ഗ് പ്രതിഷേധക്കാർ. പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ രാപ്പകൽ പ്രക്ഷോഭം നടക്കുന്ന ഡൽഹി ഷഹീൻബാ​ഗിലാണ് പുതു ചരിത്രം രചിച്ച് കൂറ്റൻ റിപ്പബ്ലിക് ദിനാഘോഷം നടന്നത്.

ഷഹീൻബാ​ഗിൽ കൊടുംതണുപ്പിനെ അവ​ഗണിച്ച് പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും വിദ്യാർഥികളും കുട്ടികളും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളികളായത്. ഷഹീൻബാ​ഗും പരിസര പ്രദേശങ്ങളും നിറഞ്ഞുകവിയുന്ന രീതിയിൽ പതിനായിരങ്ങളാണ് ന​ഗരമൊട്ടാകെ അണിനിരന്നത്. 

രാവിലെയോടെ തന്നെ ആളുകൾ ഷഹീൻബാ​ഗിലേക്ക് ഒഴുകുകയായിരുന്നു. റോഡിൽ സ്ഥാപിച്ച കൂറ്റൻ തൂണിൽ, ഡല്‍ഹി ഓഖ്ലയില്‍ ബീഫിന്റെ പേരിൽ ഹിന്ദുത്വ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ജുനൈദിന്റെ ഉമ്മ സൈറ ബാനുവും ഹൈദ്രാരാബാദ് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ചേര്‍ന്നാണ് ദേശീയ പതാക ഉയര്‍ത്തിയത്. തുടർന്ന് ദേശീയ​ഗാനം ആലപിച്ചും ഭരണ​ഘടനയുടെ ആമുഖം വായിച്ചും അവർ സിഎഎയ്ക്കെതിരായ പ്രതിഷേധം വീണ്ടും ഉറപ്പിച്ചു. ദേശീയപതാകയും കൈയിലേന്തിയാണ് പ്രതിഷേധക്കാർ ആഘോഷത്തിൽ പങ്കെടുത്തത്. റോഡുകളെ കൂടാതെ കെട്ടിടങ്ങൾക്കു മുകളിലും ആയിരങ്ങളാണ് നിന്നത്.

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സമത്വവും സംരക്ഷിക്കാൻ എന്നും തെരുവിലുണ്ടാകുമെന്ന് പ്രതിഷേധക്കാർ ഒരേ സ്വരത്തിൽ പറഞ്ഞു. ഭരണഘടനയ്ക്ക് സിന്ദാബാദ് വിളിച്ചും മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വ നിയമഭേദ​ഗതി നടപ്പാക്കിയ മോദി സർക്കാരിനെതിരെ മൂർദാബാദ് വിളിച്ചുമാണ് സമരക്കാർ ആഘോഷം വ്യത്യസ്തമാക്കിയത്.

കഴിഞ്ഞ 43 ദിവസമായി ഷഹീൻബാ​ഗിൽ ആയിരക്കണക്കിന് സ്ത്രീകളുടെ നേതൃത്വത്തിൽ സിഎഎ, എൻആർസി, എൻപിആർ വിരുദ്ധ പ്രക്ഷോഭം നടന്നുവരികയാണ്. എട്ടു മുതൽ 80 വയസുവരെയുള്ള സ്ത്രീകളും കുട്ടികളുമാണ് മരംകോച്ചുന്ന തണുപ്പിനെ പോലും അവ​ഗണിച്ച് പ്രതിഷേധം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റേയും ഡൽഹി പൊലീസിന്റേയും എല്ലാ അടിച്ചമർത്തൽ നീക്കങ്ങളേയും ഒറ്റക്കെട്ടായി ചെറുത്തുനിന്ന് തോൽപ്പിച്ചാണ് ചരിത്ര പ്രക്ഷോഭം തുടരുന്നത്. 

രാജ്യത്ത് ഇതാദ്യമായാണ് തുടർച്ചയായി ഇത്രയും വലിയൊരു പ്രതിഷേധം നടക്കുന്നത്. ശക്തമായ പിന്തുണയാണ് ഷഹീൻബാ​ഗ് പ്രക്ഷോഭത്തിന് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നത്. 

 

January 26, 2020, 13:49 pm

Advertisement