19 Friday
August , 2022
12.38 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

റിഫയുടെ മരണം: വീഡിയോ പിന്‍വലിച്ച് ഭര്‍ത്താവ് മെഹ്നാസ്; ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ


 

ആൽബം നായികയും വ്ലോഗറുടെ റിഫ മെഹ്നുവിന്റെ മരണവിവരം അറിയിച്ച് പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിച്ച് ഭര്‍ത്താവ് മെഹ്നാസ്. റിഫ മരിച്ചു, ആത്മ​ഹത്യ ചെയ്തു, എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വീഡിയോയാണ് മെഹ്നാസ് മരണത്തിന് പിന്നാലെ ഇട്ടിരുന്നത്. ഇതാണ് പിന്‍വലിച്ചിരിക്കുന്നത്.

 

അതേസമയം, റിഫയുടെ മരണം ആത്മഹത്യയല്ലെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരിക്കുന്നതിന് മുമ്പ് രാത്രി ഒമ്പത് മണിയോടെ റിഫ വീഡിയോ കോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു.

 

ജോലി സ്ഥലത്ത് നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് മകന് ചുംബനം നല്‍കിയാണ് സംസാരം അവസാനിപ്പിച്ചത്. ഇതിനു ശേഷം ആത്മഹത്യ ചെയ്യാന്‍ വിധത്തില്‍ മാനസികമായ തളര്‍ന്നത് എന്ത് കാര്യത്തിലാണെന്ന് അറിയില്ലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

 

തങ്ങൾക്ക് ഈ മരണത്തിൽ ചില സംശയങ്ങൾ ഉണ്ടെന്നും സത്യം പുറത്തു വരാൻ ഏതറ്റം വരെയും പോവുമെന്നും വ്യക്തമാക്കി റിഫയുടെ അമ്മാവൻ റിയാസ് മണ്ണാലത്തിൽ ഇന്നലെ രം​ഗത്തെത്തിയിരുന്നു. റിഫയുടെ മരണത്തിൽ തുടക്കം മുതൽ തന്നെ ദുരൂഹത ഉയർന്നിരുന്നു.

 

റിഫയുടെ കുടുംബവും സുഹൃത്തുക്കളും ഫോളോവർമാരുമടക്കം നിരവധി പേരാണ് മരണത്തിൽ സംശയം ഉന്നയിച്ച് രം​ഗത്തുവന്നിരിക്കുന്നത്. ആൽബം ​ഗായകനും റിഫയുടേയും ഭർത്താവിന്റേയും സുഹൃത്തുമായ തൻസീർ കൂത്തുപറഞ്ഞ് ഇട്ട പോസ്റ്റിന് താഴെ, ഭർത്താവ് മെഹ്നാസിനെ വെള്ള പൂശേണ്ട എന്ന് അമ്മാവൻ കമന്റിട്ടിരുന്നു.

 

അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതായും ആത്മഹത്യ തന്നെയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നതെന്നും അവകാശപ്പെട്ട് രാവിലെ തൻസീർ രം​ഗത്തെത്തിയിരുന്നു. എന്നാൽ ഈ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് ഇയാൾ പിന്നീട് മുക്കി. ഇതോടെ സംശയം ഇരട്ടിക്കുകയാണ്. റിഫയുടെ മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് ശേഷം ഖബറടക്കിയിരുന്നു.

 

കഴിഞ്ഞദിവസമാണ് ബാലുശേരി കാക്കൂര്‍ പാവണ്ടൂർ സ്വദേശിനിയായ റിഫ മെഹ്നാസിനെ (21) ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. റിഫ അഭിനയിച്ച ഒരു ആൽബത്തിന്റെ അവസാനഘട്ട മിനുക്കു പണികൾ നടന്നുവരവെയാണ് മരണം.

 

രണ്ട് മാസം മുമ്പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശക വിസയില്‍ ദുബയില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം ആഴ്ചകള്‍ക്ക് മുമ്പാണ് റിഫയും ദുബയില്‍ എത്തിയത്.

March 03, 2022, 20:05 pm

Advertisement

Advertisement