29 Sunday
November , 2020
1.16 PM
livenews logo
flash News
'ഇനി വരാൻ ട്രംപ് മാത്രമേ ബാക്കിയുള്ളൂ; ഇത് മോദിക്കു പകരം വേറെ ആളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പൊന്നുമല്ല'; ബി.ജെ.പിയെ പരിഹസിച്ച് ഉവൈസി 'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌

ജ്വല്ലറി കവർച്ച: 'കടുവയും കാളയും' ചേർന്ന് കവർന്ന് 13കോടിയുടെ ആഭരണങ്ങൾ


ട്രിച്ചി: തമിഴ്നാട്ടിലെ സ്വർണക്കടയിൽ നിന്ന് കഴിഞ്ഞദിവസം രാത്രി 'കടുവയും കാളയും' ചേർന്ന് കവർന്നത് 13 കോടി രൂപയുടെ ആഭരണങ്ങൾ. തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയിലാണ് മുഖംമൂടിയണിഞ്ഞെത്തിയ രണ്ടം​ഗസംഘം വൻ കവർച്ച നടത്തിയത്. 30 കിലോ​ഗ്രാം ആഭരണങ്ങളാണ് മോഷ്ടാക്കൾ അപഹരിച്ചതെന്ന് ജ്വല്ലറി ഉടമകൾ പറഞ്ഞു.

 


ഭിത്തി തുരന്നാണ് മോഷ്ടാക്കൾ ജ്വല്ലറിക്കകത്തു കടന്നത്. കടുവയുടെയും കാളയുടെയും തലയുടെ ചിത്രമുള്ള മുഖംമൂടിയാണ് ഇരുവരും ധരിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

 

ആറു സുരക്ഷാജീവനക്കാർ കാവൽ നിൽക്കുന്ന ജ്വല്ലറിയിൽ നടന്ന കവർച്ച രാവിലെ ജീവനക്കാർ എത്തുമ്പോൾ മാത്രമാണ് പുറത്തറിയുന്നത്. 90 മിനിറ്റ് മോഷ്ടാക്കൾ കടയ്ക്കുള്ളിൽ ചെലവഴിച്ചിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

 

പ്ലാറ്റിനം, സ്വർണം എന്നിവയിൽ നിർമിച്ച 800ഓളം ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് ഉടമയായ കിരൺ കുമാർ പറഞ്ഞു. മോഷണശേഷം കടയ്ക്കുള്ളിൽ മുളക്പൊടി വിതറിയ ശേഷമാണ് മോഷ്ടാക്കൾ മടങ്ങിയത്. പോലിസ് നായകൾ മണം പിടിക്കുന്നത് തടയുന്നതിനായിരുന്നു ഈ നീക്കം.

 


പരിശോധനയിൽ ഏതാനും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വിവിധ അന്വേഷണ സംഘത്തിന് രൂപം നൽകി മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം തുടങ്ങിയതായും പോലിസ് കമ്മീഷണർ എ അമൽരാജും പറഞ്ഞു.

October 03, 2019, 16:56 pm

Advertisement

Advertisement