20 Monday
January , 2020
5.52 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

മെസ്സിക്ക് ആറാം തവണയും ബാലൺ ഡി ഓർ പുരസ്കാരം

December 03, 2019, 08:17 am

ലയണൽ മെസ്സിക്ക് ആറാം തവണയും ബാലൺ ഡി ഓർ പുരസ്കാരം. വനിതാവിഭാ​ഗത്തിൽ അമേരിക്കയുടെ ലോകകപ്പ് താരം മെ​ഗാൻ റാപിനോയും പുരസ്കാരത്തിന് അർഹയായി. പാരിസിലായിരുന്നു പുരസ്കാരദാനച്ചടങ്ങ്. ഭാര്യ അന്റോനെല്ല റോകുസോ രണ്ടുമക്കൾ എന്നിവർക്കൊപ്പമായിരുന്നു മെസ്സി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. 2015നു ശേഷം ഇതാദ്യമായാണ് മെസ്സിക്ക് ബാലൻ ദ ഓർ പുരസ്കാരം ലഭിക്കുന്നത്. അഞ്ചു പുരസ്കാരങ്ങളുമായി ക്രിസ്റ്റ്യാനോ റൊണാൽഡോയാണ് മെസ്സിക്ക് പിന്നിൽ.

 

10 വർഷം മുമ്പ് 22ാം വയസ്സിലാണ് ആദ്യ ബാലൻ ദ ഓർ പുരസ്കാരം പാരിസിൽ ഏറ്റുവാങ്ങുന്നതെന്ന് കഴിഞ്ഞവർഷത്തെ ജേതാവ് ലൂക്കാ മോഡ്രിചിൽ നിന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മെസ്സി പറഞ്ഞു. പോയ വർഷങ്ങളിൽ ഫുട്ബോൾ ആസ്വാദ്യകരമാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പ്രായത്തെക്കുറിച്ച് ബോധവാനാണ്. വിരമിക്കലിനോട് അടുക്കുന്നതിനാൽ ഇത്തരം നിമിഷങ്ങൾ താനേറെ ആസ്വദിക്കുകയാണെന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മെസ്സി പറഞ്ഞു. ‌

 

ലിവർപൂൾ താരം വാൻ ദിക്ക് ആണ് പുരസ്കാരത്തിനുള്ള മൽസരത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. ക്രിസ്റ്റ്യാനോ റൊണാൽഡോ മൂന്നാമതാണ്. 2010നു ശേഷം ആദ്യമായാണ് റൊണാൽഡോ പുരസ്കാരപട്ടികയിൽ ആദ്യ രണ്ടു സ്ഥാനത്തിനു പുറത്തുപോവുന്നത് എന്ന പ്രത്യേകതയും ഈ വർഷമുണ്ട്.

 


ലിവർപൂളിന്റെ സാദിയോ മാൻ നാലാമതും മുഹമ്മദ് സലാ അഞ്ചാമതും ​ഗോൾകീപ്പർ അലിസൺ ഏഴാമതുമെത്തി. 2019ൽ 54 കളികളിൽ നിന്ന് 46 ​ഗോളുകളാണ് മെസ്സി നേടിയത്. ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമായ ഫിഫ ബാലൺ ഡി ഓർ

December 03, 2019, 08:17 am

Advertisement