18 Saturday
January , 2020
11.08 AM
livenews logo
flash News
ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ

എംജി മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക് എസ് യുവി ഇന്ത്യയിൽ അവസരിപ്പിച്ചു

December 05, 2019, 16:32 pm

എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ് യു വി ഇന്ത്യയിൽ അവതരിപ്പിച്ചു. എംഎജി ഇസഡ്എസ് ഇവി എന്നാണ് എസ് യുവി മോഡലിന്റെ പേര്. ബ്രിട്ടനിൽ വിറ്റഴിക്കുന്ന മോഡലിനു സമാനമാണ് ഇന്ത്യയിൽ അവതരിപ്പിച്ച മോഡലിന്റെ സവിശേഷതകളും. ​ഗുജറാത്തിലെ ഹലോൽ പ്ലാന്റിലാണ് കാർ അസംബ്ലി ചെയ്തത്. ഹ്യുണ്ടായിയുടെ കോനയുമായിട്ടായിരിക്കും എംജി ഇസഡ് എസ് ഇവി കിടപിടിക്കുകയെന്നാണ് വിവരം.

 

4314 മില്ലി മീറ്റർ നീളവും 1809 മില്ലിമീറ്റർ വീതിയും 1620 മില്ലിമീറ്റർ ഉയരവുമുള്ള വാഹനത്തിന് 2570 മില്ലിമീറ്ററാണ് വീൽ ബേസ്. 8 ഇഞ്ച് ടച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ കണക്ട് ചെയ്യാം. കീഴ്ഭാ​ഗം പരന്ന സ്റ്റിയറിങ്, മുന്നിലും പിന്നിലും യുഎസ്ബി മൊബൈൽ ചാർജിങ് സൗകര്യം, റിയർ വ്യൂ കാമറ, പനോരമിക് സൺറൂഫ് എന്നിവയും പ്രത്യേകതകളാണ്.

 

ഫുൾ ചാർജിൽ 340 കിലോമീറ്റർ ദൂരം സഞ്ചരിക്കും. 44.5 കിലോവാട്ട്സ് ബാറ്ററിയുടെ 80 ശതമാനം വരെ ചാർജാവാൻ 50 കിലോവാട്ട്സ് ഡിസി ചാർജർ ഉപയോ​ഗിച്ച് 40 മിനിറ്റ് മാത്രം കുത്തിയിട്ടാൽ മതിയാവും. 7.4 കിലോവാട്സ് ചാർജർ ഉപയോ​ഗിച്ചാണ് ചാർജ് ചെയ്യുന്നതെങ്കിൽ ഏഴുമണിക്കൂർ വരെ ആവശ്യമാണ്.

 

8 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേ​ഗത കൈവരിക്കാൻ വാഹനത്തിനു കഴിയും.

 

ഇസഡ് എസ് ഇവി ഇന്ത്യയിൽ ഒരുലക്ഷം കിലോമീറ്റർ ദൂരം പരീക്ഷണയോട്ടം നടത്തിയതായി നിർമാതാക്കളായ എംജി മോട്ടോർ പറയുന്നു.  രാജ്യത്തുടനീളം എംജി ഡീലർഷിപ്പ് കേന്ദ്രങ്ങളിൽ സൂപ്പർ ഫാസ്റ്റ് ചാർജിങ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.

 

ഡൽഹി, ഹൈദരാബാദ്, മുംബൈ, ബം​ഗളുരു, അഹമ്മദാബാദ് ന​ഗരങ്ങളിൽ മാത്രമാണ് തുടക്കത്തിൽ വാഹനം ലഭിക്കുക. 2020 ജനുവരിയിൽ വാഹനം വിപണിയിൽ എത്തുന്നതോടെ മാത്രമേ വില സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവരികയുള്ളൂ.

December 05, 2019, 16:32 pm

Advertisement