25 Monday
May , 2020
3.45 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

കണ്ണ് നനയ്ക്കുന്ന കാഴ്ച; കണ്ണില്ലാത്ത ഭരണകൂടങ്ങൾകൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി പ്രഖ്യാപിച്ച ദേശവ്യാപക ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങളുടെ ഒരു നേർചിത്രം കൂടി പുറത്തു. ചുട്ടുപൊള്ളുന്ന ഹൈവേയിലൂടെ യാത്രാലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുന്ന മധ്യവയസ്കൻ വണ്ടി കയറി ചത്ത പട്ടിയുടെ ഇറച്ചി കടിച്ചുപറിച്ച് വിശപ്പടക്കാൻ ശ്രമിക്കുന്ന ദൃശ്യമാണിത്. ‍ഡൽഹി-ജയ്പൂർ ഹൈവേയിൽ നിന്നു കാർയാത്രികനായ ജയ്പൂർ സ്വദേശി പ്രധുമൻ സിങ് നറുക പകർത്തിയ ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കുന്നതാണ്.

 

റോഡിനു നടുവിൽ ചത്തുകിടക്കുന്ന പട്ടിയുടെ മാംസം പറിച്ചെടുക്കുന്നയാളെ കണ്ട് സംഘം വാഹനം നിറുത്തുകയും വിവരം ആരായുകയുമായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നു ഭക്ഷണ പൊതിയെടുത്ത് തൊഴിലാളിക്ക് കൈമാറി. സംഘം നൽകിയ ഭക്ഷണം റോഡിനിരകിലിരുന്ന് തൊഴിലാളി ആർത്തിയോടെ കഴിക്കുമ്പോൾ ഒരു കുപ്പി വെള്ളവും കൈമാറുന്നുണ്ട്.

 

ലോക്ക് ഡൗൺ മൂലം നിത്യവൃത്തി മുടങ്ങിയ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് സ്വനാടുകളിലേക്ക് കാൽനടയായി മടങ്ങിയത്. എവിടെയാണോ അവിടെ തുടരുക എന്ന മുന്നറിയിപ്പോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനു മുമ്പോ ശേഷമോ കോടിക്കണക്കിന് കൂലിപ്പണിക്കാരായ തൊഴിലാളികളുടെ പട്ടിണി മാറ്റാനോ അവരുടെ അരക്ഷിതാവസ്ഥ മാറ്റാനുള്ള നടപടികളോ സ്വീകരിച്ചിരുന്നില്ലെന്നതിന് ആയിരക്കണക്കിനു ഉദാഹരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കാൽനടയായും വഴിയിൽ നിന്നു കിട്ടുന്ന ലോറിയുൾപ്പെടെയുള്ള വാഹനങ്ങളിലും വീടുപിടിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ ഇതിനകം മരണപ്പെടുകയും ചെയ്തു.  

 

തൊഴിലാളികളുടെ ദുരവസ്ഥ കണ്ട് ഓരോ പ്രദേശങ്ങളിലെയും സുമനസ്സുകൾ ഭക്ഷണപാനീയങ്ങൾ ഇവർക്കു കൈമാറുന്ന സന്തോഷം പകരുന്ന വീഡിയോകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. നടന്നുപോവുന്ന കുടിയേറ്റ തൊഴിലാളികളെ വീട്ടിലേക്ക് വിളിച്ചു ഭക്ഷണം നൽകിയ കേസെടുക്കുമെന്ന മുന്നറിപ്പ് നൽകിയത് കേന്ദ്രംഭരിക്കുന്ന ബിജെപിയുടെ നേതാവ് യോ​ഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണ്. നടക്കാൻ തീരുമാനിച്ചവരെ എങ്ങനെ തടയാൻ കഴിയുമെന്നാണ് കോടതികൾ പോലും ചോദിക്കുന്നത്. കൊറോണ വൈറസിനേക്കാൾ വലിയെ ദുരന്തങ്ങളെ നേർക്കുനേർ അനുഭവിച്ചുതീർക്കുകയാണ് കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ.

 

May 21, 2020, 15:53 pm

Advertisement