23 Wednesday
September , 2020
9.25 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

അന്തർ സംസ്ഥാന തൊഴിലാളികൾക്ക് മേൽ അണുനാശിനി തളിച്ചു; വിവാദമായപ്പോൾ മാപ്പ് പറഞ്ഞ് അധികൃതർ


കൊറോണ വൈറസ് പരിശോധനയ്ക്ക് ഡല്‍ഹി ലജ്പത് നഗറിലെ സ്‌കൂളിനു പുറത്ത് കാത്തുനിന്നിരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിച്ചത് വിവാദമാകുന്നു. ദക്ഷിണ ഡല്‍ഹി മുന്‍സിപല്‍ കോര്‍പറേഷന്‍ അധികൃതരാണ് അണുനാശിനി തളിച്ചത്.

 

നാടുകളിലേക്ക് മടങ്ങാൻ ശ്രമിക് ട്രയിനുകളില്‍ ടിക്കറ്റ് ഉറപ്പിക്കാനായി കോവിഡ് പരിശോധനയ്ക്ക് കാത്തു നില്‍ക്കുന്നവർക്കു മേലാണ് കോർപറേഷൻ ജീവനക്കാരുടെ നടപടി. ലജ്പത് നഗറിലെ സ്‌കൂളിന് മുന്നില്‍ വരി നില്‍ക്കുകയായിരുന്ന നൂറോളം തൊഴിലാളികള്‍ക്ക് മേലെയാണ് അണുനാശിനി സ്‌പ്രേ ചെയ്തത്. 

 

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അബദ്ധം പറ്റിയതാണെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി മാപ്പ് പറഞ്ഞതായും അധികൃതർ പറഞ്ഞു. മെഷീന്റെ സമ്മർദം കൊണ്ട് അണുനാശിനി ആളുകളുടെ മേൽ വീഴാതെ ജീവനക്കാർക്ക് നിയന്ത്രിക്കാനായില്ലെന്നാണ് അധികൃതരുടെ ന്യായീകരണം. 

 

എന്നാൽ റോഡിലൂടെ സ്പ്രേ ചെയ്തു പോകുന്ന ജീവനക്കാരൻ ഹോസ് ഉയർത്തി കൃത്യമായി തൊഴിലാളികളുടെ മേൽതന്നെ അണുനാശിനി തളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. പലതവണ ഇത് ഇയാൾ ചെയ്യുന്നുണ്ട് എന്നിരിക്കെയാണ് അബദ്ധം പറ്റിയതാണെന്ന വാദവുമായി മുനിസിപ്പൽ കോർപറേഷൻ രം​ഗത്തെത്തിയിരിക്കുന്നത്. 

 

സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് ജനവാസമേഖലയിലാണെന്നും സ്കൂളും കോംപൗണ്ടും അണുനശീകരണം നടത്താൻ നാട്ടുകാരില്‍ നിന്നും വലിയ സമ്മര്‍ദമുണ്ടായിരുന്നെന്നും കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണത്തിൽ പറയുന്നു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ സൂഷ്മതയോടെ ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു. 

 

നേരത്തെ, യുപിയില്‍ നാടുകളിലേക്ക് തിരിച്ചെത്തിയ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി പ്രയോഗിച്ചത് വിവാദമായിരുന്നു.

May 23, 2020, 17:48 pm

Advertisement

Advertisement