13 Thursday
August , 2020
2.46 PM
livenews logo
flash News
പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക് ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ

സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ഉയരത്തിലെത്താന്‍ സാധിച്ചുവെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍


കോഴിക്കോട്: ഒരു ബദല്‍ നിലപാട് പോലെ എല്ലാ മേഖലകളിലും ഉയര്‍ന്ന് നില്‍ക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മറ്റ് പല മേഖലകളിലും സഹകരണ പ്രസ്ഥാനം കൈവച്ചു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

 

നീതി മെഡിക്കല്‍ ലാബേറട്ടറിയില്‍ മിക്കവാറും എല്ലാ രോഗങ്ങളും കണ്ടെത്തുന്നതിനുള്ള സൗകര്യം  ഒരുക്കിയിട്ടുണ്ട്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് സഹകരണ പ്രസ്ഥാനം നല്‍കുന്ന പരിഗണനയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങള്‍ വില കുറച്ച് കിട്ടാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തില്‍ അതിവിപുലമായ വിതരണ ശൃംഖലയാണ് ശക്തിപ്പെടുത്തുന്നത്.

 

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ നേതൃത്വത്തിലും നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും വിലകുറച്ച് ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാബിലെ ബയോകെമിസ്ട്രി വിഭാഗം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിശോധന വിഭാഗത്തിന്റെ ഉദ്ഘാടനം കണ്‍സ്യൂമെര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബും ഇ.സി.ജി സെന്റര്‍ ഉദ്ഘാടനം കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണനും  നിര്‍വഹിച്ചു. കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.

 

ആധുനിക സൗകര്യങ്ങളോടെ വെസ്റ്റ്ഹില്ലിലെ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലബോറട്ടറിയില്‍ എല്ലാ പരിശോധനകള്‍ക്കും 30 മുതല്‍ 60 ശതമാനം വരെ ഇളവ് ലഭിക്കും. മരുന്നുകള്‍ക്ക് 40 ശതമാനം വിലയിളവും ലഭിക്കും.

 

August 31, 2019, 18:27 pm

Advertisement

Advertisement